News

ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ മടുത്തുമൂഴി കൊച്ചുപാലം ജംഗ്ഷനിൽ നിന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

ശബരിമലയിലെ സ്വർണ്ണം കൊള്ള വിവാദത്തിൽ ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ശബരിമല സ്ഥിതി ചെയ്യുന്ന പെരുനാട് പഞ്ചായത്തിൽ പെരുനാട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ മടുത്തുമൂഴി കൊച്ചുപാലം ജംഗ്ഷനിൽ നിന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പഞ്ചായത്ത് ഓഫീസ് ഉപരോധം വിഎച്ച്പി വിഭാഗ് സംഘടനാ സെക്രട്ടറി സോമശേഖരന്റെ അധിക്ഷതയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. കക്കാട്ടുകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം ഉപദേശക സമിതി പ്രസിഡണ്ട് സോമസുന്ദരൻ പിള്ള, പഞ്ചായത്ത് മെമ്പർമാരായ അരുൺ അനിരുദ്ധൻ, അജിതാ റാണി എന്നിവർ പ്രസംഗിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page