
ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി എംഡിഎംഎ എത്തിച്ചു നൽകിയ യുവാവ് പോലീസിൻ്റെ പിടിയിലായി
കോയിപ്രം : ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി എംഡി എം എ എത്തിച്ചു നൽകിയ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂർ പുന്നക്കപ്പടി സ്വദേശിയായ പാമ്പാടിമണ്ണിൽ ഷിനോ ബി എബ്രഹാം (27) ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ വർഷം 23.10 ന് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 20.848 ഗ്രാം എംഡി എം എ യുമായി ആറന്മുള സ്വദേശിയായ തുണ്ടു മണ്ണിൽ വീട്ടിൽ രാഹുൽ മോഹനെ(31) മാരാമൺ നെടുംപ്രയാർ എന്ന സ്ഥലത്തുള്ള സൂപ്പർമാർക്കറ്റിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നും കോയിപ്പുറം പോലീസ് സബ് ഇൻസ്പെക്ടർ രാജീവ് ആർ പിടികൂടിയിരുന്നു. തുടർന്ന് ഒന്നാം പ്രതിക്ക് എംഡി എം എ ലഭിക്കുന്ന സോഴ്സിനെ പറ്റി കോയിപ്രം പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നിരന്തര അന്വേഷണം നടത്തിയതിൽ രണ്ടാം പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു. രണ്ടാം പ്രതിയായ ഷിനോ ബാംഗ്ലൂരിൽ നിന്നും ഒന്നാം പ്രതിക്ക് എംഡിഎംഎ എത്തിച്ചു നൽകി വിൽപ്പന നടത്തുകയായിരുന്നു.
. അന്വേഷണത്തിൽ പ്രതി വീട്ടിൽ എത്തിയിട്ടുള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രണ്ടാം പ്രതിയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത സമയം പ്രതിയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തതിനെ തുടർന്ന് ആറന്മുള പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കോയിപ്രം പോലീസ് ഇൻസ്പെക്ടർ സുനി മോന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രാജീവ്, സിപിഒ മാരായ ജയേഷ്, പരശുറാം, അഖിൽ, ബിനു, ജിതിൻ എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു



