News

പത്തനംതിട്ട ജില്ല സർക്കാർ അറിയിപ്പുകൾ/വാർത്തകൾ

 

തേനീച്ചവളര്‍ത്തല്‍ സൗജന്യ പരിശീലനം

കൊട്ടാരക്കര കില സിഎസ്ഇഡി വികസന പരിശീലനകേന്ദ്രത്തില്‍ സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ തേനീച്ചവളര്‍ത്തലിന് സൗജന്യപരിശീലനം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കുടുംബശ്രീ അംഗങ്ങള്‍, പൊതുജനങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. താമസം, ഭക്ഷണം, യാത്രാപടി എന്നിവ നല്‍കും.  ഫോണ്‍ : 9496687657, 9496320409.

പ്രമാണ പരിശോധന

  തിരുവല്ല ഡി.ബി.എച്ച.എ ല്‍ 2024 ജൂണ്‍ 22,23 തീയതികളില്‍ നടന്ന കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ അസല്‍ പ്രമാണ പരിശോധന സെപ്റ്റംബര്‍ 23,24,25 തീയതികളില്‍ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. വിജയികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും  അഡ്മിറ്റ് കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റ് പ്രിന്റ്ഔട്ട് എന്നിവ സഹിതം എത്തിചേരണം. ഫോണ്‍ :04692601349.

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന 24 മുതല്‍

ഏപ്രില്‍ മാസത്തില്‍ നടന്ന കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ഏപ്രില്‍ 2024 നോട്ടിഫിക്കേഷന്‍ പ്രകാരമുളള യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, മാര്‍ക്ക് ഷീറ്റുകള്‍, അസല്‍ ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം വെരിഫിക്കേഷന് പങ്കെടുക്കണം.
പരീക്ഷാ ഫീസില്‍ ഇളവുളളവര്‍,  ജാതി ആനുകൂല്യം പ്രയോജനപ്പെടുത്തി വിജയിച്ചവര്‍ തുടങ്ങിയവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസം പൂര്‍ത്തിയായവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷവും അവസാനവര്‍ഷ ബിഎഡ്/ റ്റിറ്റിസി പഠിക്കവേ പരീക്ഷ എഴുതിയവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വെരിഫിക്കേഷന് ഹാജരാകണം. പരിശോധനയക്ക് യഥാസമയം ഹാജരാകാത്തവര്‍ക്ക്  അടുത്ത കെടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ അവസരം ലഭിക്കും. ഫോണ്‍ : 0468 2222229.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page