
29ന് റാന്നിയിൽ നിന്ന് മോർ ക്ലിമീസ് അനുസ്മരണ യാത്ര നടത്തും
കാലം ചെയ്ത കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത എബ്രഹാം മാർ ക്ലിമീസ് തിരുമേനിയുടെ 23-ാം ശ്രദ്ധപെരുന്നാളിനോടനുബന്ധിച്ച് റാന്നി മേഖല അനുസ്മരണ യാത്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 തിങ്കളാഴ്ച്ച 2.30 ന് മാതൃദേവാലയമായ റാന്നി സെൻ്റ് തോമസ് വലിയപള്ളിയിൽ നിന്ന് വന്ദ്യ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന ചിങ്ങവനം സെൻറ് ജോൺസ് ദയറാ പള്ളിയിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി മോർ ക്ലിമീസ് അനുസ്മരണ യാത്ര നടത്തും.
റാന്നി ഇട്ടിയപ്പാറ സെൻ്റ് മേരിസ് കുരിശുപള്ളിയിൽ കൂടിയ അനുസ്മരണയോഗം കുറിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. റവ. ഫാ. തോമസ് എബ്രഹാം കടപ്പനങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. റാന്നി വലിയപള്ളി വികാരി റവ. ഫാ എം സി സക്കറിയ മധുരംകോട്ട്, റവ. ഫാ. ഫിലിപ്പ് വയലാ, റവ. ഫാ സ്റ്റെഫിൻ പുളിമൂട്ടിൽ, ജനറൽ സെക്രട്ടറി സ്മിജു ജേക്കബ് മറ്റയ്ക്കാട്ട്, ട്രഷറാർ എം സി എബ്രഹാം മുരിക്കോലിപ്പുഴ, അഡ്വ. ലിറ്റി തോമസ് കല്ലംപറമ്പിൽ, സച്ചിൻ വയലാ എന്നിവർ പ്രസംഗിച്ചു. അനുസ്മരണ യാത്രയുടെ ഫണ്ട് ശേഖരണ ഉദ്ഘാടനവും ഇവാനിയോസ് തിരുമേനി നിർവഹിച്ചു.
സെപ്റ്റംബർ 29, 30 തീയതികളിലായി ചിങ്ങവനം ദയറാ പള്ളിയിൽ നടക്കുന്ന ശ്രാദ്ധപെരുന്നാളിനോടനുബന്ധിച്ച് . ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച 10 ന് റാന്നി സെൻ്റ് തോമസ് വലിയപള്ളിയിൽ നിന്ന് വിളംബരദീപശിഖാ പ്രയാണം നടത്തും. വിവിധ പള്ളികളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ദീപശിഖാപ്രയാണം വൈകിട്ട് ദയറാ പള്ളിയിൽ സമാപിക്കും.



