
ആറാം ക്ലാസ് പ്രവേശന പരീക്ഷ ഡിസംബര്‍ 13ന്/ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്/റാങ്ക് പട്ടിക റദ്ദായി/സ്കോള്‍ കേരള /ഭിന്നശേഷി ദിനാഘോഷം
ആറാം ക്ലാസ് പ്രവേശന പരീക്ഷ ഡിസംബര്‍ 13ന്
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ ഡിസംബര്‍ 13 ന് നടക്കും. navodaya.gov.in/ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിറ്റ് കാര്‍ഡുമായി അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ രാവിലെ 10 ന് മുമ്പ് എത്തണം. ഫോണ്‍ : 04735 294263, 9591196535.
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സിലേക്ക് ഇന്റ്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994926081.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ യുപി സ്കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) (കാറ്റഗറി നം. 517/19) തസ്തികയിലേക്ക് 2022 ഒക്ടോബര്‍ 10 ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
സ്കോള്‍ കേരള
ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്‍ഡ് പ്രീ സ്കൂള്‍ മാനേജ്മെന്റ് കോഴ്സ് ആദ്യ ബാച്ച് പരീക്ഷ 2026 ജനുവരി മൂന്നിന് ആരംഭിക്കും. തിയറി പരീക്ഷ ജനുവരി മൂന്ന്, നാല്, 10 തീയതികളിലും പ്രായോഗിക പരീക്ഷ ജനുവരി 17,18,25 തീയതികളിലും അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. വെബ് സൈറ്റ് : www.scolekerala.org
ഫോണ്‍ : 0471 2342950, 2342271, 2342369.
ഭിന്നശേഷി ദിനാഘോഷം
സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലയുടെ ആഭിമുഖ്യത്തില്‍ ലോക ഭിന്ന ശേഷി ദിനാഘോഷം തിരുവല്ല ബോധനയില്‍ സംഘടിപ്പിച്ചു. പത്തനാപുരം ഗാന്ധിഭവന് ഡയറക്ടര്‍ പുനലൂര്‍ സോമരാജന് സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവല്ല ഡി ഇ ഒ പി ആര് മല്ലിക അധ്യക്ഷയായി. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ റെനി ആന്റണി , ഫാ.ബിനീഷ് സൈമണ്‍ കാഞ്ഞിരത്തിങ്കല്‍, റോയ് റ്റി മാത്യു, ആരതി കൃഷ്ണ, വി കെ മിനി കുമാരി, എ വി ജോര്‍ജ്, ഷാജി മാത്യു എന്നിവര്‍ പങ്കെടുത്തു


