News

അത്തിക്കയം – കടുമിൻചിറ റോഡിലെ കൊച്ചു പാലത്തിൻ്റെ സമീപന റോഡ് ഇടിഞ്ഞുതാണു

അത്തിക്കയം – കടുമിൻചിറ റോഡിലെ കൊച്ചു പാലത്തിൻ്റെ സമീപന റോഡ് ഇടിഞ്ഞുതാണു. അത്തിക്കയം ജംഗഷനോടു ചേർത്ത ഭാഗത്തിൻ്റെ അടിഭാഗമാണ് ഇ ടിഞ്ഞുതാണത്. രാവിലെ പാലത്തിൻ്റെ കീഴിലുള്ള തോട്ടിലേക്ക് മീൻ കയറിയോന്ന് നോക്കുവാൻ എത്തിയവരാണ് സംഭവം ആദ്യമായി കാണുന്നത്.സംഭവം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ഒത്തുകൂടി ഇതുവഴി വരുന്ന യാത്രികരോട് പാലത്തിൻ്റെ അപകട നില അറിയിക്കുന്നുണ്ട്. വർഷങ്ങളുടെ കാലപ്പഴക്കം മുളള പാലത്തിൻ്റെ സമീപന റോഡ് അപകടനിലയിലാണന്ന് നിരവധി നാളുകൾക്ക് മുന്നേ നാട്ടുകാർ പരാതിപ്പെട്ടിരുന്നു എന്നാൽ നാളിതുവരെ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്നാണ് നാട്ടുകാരുടെ ആരോപണം.പാലം അപകടത്തിലായതിനെ തുടർന്ന് പാലത്തിൽ കൂടിയുള്ള യാത്ര പൂർണ്ണം മായി നിലച്ചാൽ പുതിയ സംവിധാനം ഉണ്ടാകുന്നതുവരെ മറുകരയിലെ യാത്രക്കാർ യാത്രാ ബുദ്ധിമുട്ട് നേരിടുമെന്നുള്ള ആശങ്കയിലാണ്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page