News

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മധുര വനം’ പദ്ധതിയുടെ ജില്ലാ തല പ്രവർത്തനങ്ങളുടെ തുടക്കം ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ നിർവ്വഹിച്ചു

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് പ്രൊജക്ട് ( എസ് പി സി )നടത്തുന്ന ‘മധുര വനം’ പദ്ധതിയുടെ ജില്ലാ തല പ്രവർത്തനങ്ങളുടെ തുടക്കം, ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി ഫലവൃക്ഷമാവിൻ തൈ നട്ടു നിർവഹിച്ചു.ലോകം പാരിസ്ഥിതിക തകർച്ച നേരിടുന്ന കാലഘട്ടത്തിൽ ജില്ലയിൽ എസ് പി സി കേഡറ്റുകൾ ഉൾപ്പെടെയുള്ള യുവജനത പരിസ്ഥിതി സംരക്ഷകരാകണമെന്ന് അദ്ദേഹം ഉൽബോധിപ്പിച്ചു. ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഫലവൃക്ഷങ്ങളും ചെടികളും വ്യാപകമായി നട്ടുപിടിപ്പിച്ചു. ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും, സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് പദ്ധതി പ്രവർത്തിക്കുന്ന 36 സ്കൂളുകളിലും ദിനാചരണം നടത്തുകയും തൈകൾ നടുകയും ചെയ്തു.
ജില്ലാ പോലീസ് കാര്യാലയത്തിൽ അഡീഷണൽ എസ്പി യും എസ് പി സി പദ്ധതി ഡി എൻ ഒയുമായ ആർ ബിനു ഡി സി ബി ഡി വൈ എസ് പി കെ എ വിദ്യാധരൻ , നാർക്കൊട്ടിക് സെൽ ഡി വൈ എസ് പി ബി അനിൽ, എസ് പി സി കേഡറ്റുകൾ എന്നിവർ തൈകൾ നട്ടു. ജില്ലാ പോലീസ് മേധാവി ദിനാചരണസന്ദേശം നൽകി. എസ് പി സി എ ഡി എൻ ഒ ജി സുരേഷ് കുമാർ , നാർ കൊട്ടിക് സെൽ എസ് ഐ മുജീബ് റഹ്മാൻ , ഡിസിബി എസ് ഐ അരുൺ കുമാർ, ജി , ജി എച്ച് എസ് എസ് പി സി കമ്യൂണിറ്റി പോലീസ് ഓഫിസർമാരായ തോമസ് മാത്യു അനില അന്ന തോമസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പത്തനംതിട്ട ഗവ: ഹയർ സെക്കന്ററി സ്കൂൾ കേഡറ്റുകളും പങ്കെടുത്തു.
ജില്ലയിലെ എസ് പി ജി, ജനമൈത്രി എന്നിവയും പരിപാടിയിൽ സഹകരിച്ചു. എല്ലാ എസ് പി സി സ്കൂളുകളിലും മധുരവനം പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു.10000 ഫലവൃക്ഷതൈകളാണ് ഈവർഷം നടാൻ ഉദ്ദേശിക്കുന്നത്. വനം വകുപ്പ് സോഷ്യൽ ഫോറെസ്റ്ററി വിഭാഗവും സഹകരിച്ചാണ് പദ്ധതി നടത്തുന്നത്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page