
പത്തനംതിട്ട പോലീസ് 7 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി
ലഹരിവസ്തുക്കൾക്കെതിരായ പോലീസ് പരിശോധന ജില്ലയിൽ ശക്തമായി തുടരവേ, വെള്ളി രാവിലെ 10.30 ന് പത്തനംതിട്ട പോലീസ് 7 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. വള്ളിക്കോട് വാഴമുട്ടം പുതുപ്പറമ്പിൽ വടക്കേതിൽ ജിബിൻ ബിജു (19) ആണ് അറസ്റ്റിലായത്.പത്തനംതിട്ട കെ എസ് അർ ടി സി സ്റ്റാൻഡിലെ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മൂത്രപ്പുരയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പത്തനംതിട്ട എസ് ഐ കെ ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിൽ, ഷൂവിനുള്ളിൽ സിപ് ലോക്ക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ വില്പനക്കായി കഞ്ചാവ് കൈവശം വച്ചതാണെന്ന് ബോധ്യപ്പെട്ടു തുടർന്ന് 10.40 ന് അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് ചോദ്യം ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു.



