
സ്വകാര്യ ബസിനുള്ളിൽ പരസ്പരം അടിപിടി കൂടിയതിന്റെ പേരിൽ അറസ്റ്റിലായ ജീവനക്കാരെ റിമാൻഡ് ചെയ്തു
പത്തനംതിട്ടയിൽ സ്വകാര്യ ബസിനുള്ളിൽ പരസ്പരം അടിപിടി കൂടിയതിന്റെ പേരിൽ അറസ്റ്റിലായ ജീവനക്കാരായ രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്തു. അൽ ആമീൻ ബസിലെ ഡ്രൈവർ ചിറ്റാർ മണക്കയം വള്ളിപ്പറമ്പിൽ കെ വി രാകേഷ് (39), ശരണ്യ ബസ്സിലെ കണ്ടക്ടർ കൊടുമൺ രണ്ടാം കുറ്റി മിഥുൻ ഭവൻ .വീട്ടിൽ മിഥുൻ (32) എന്നിവരാണ് റിമാൻഡിലായത്. രണ്ട് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു, ഇരുവരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് രണ്ടുതവണ ബസിൽ ഇരുവരും അടിപിടിയുണ്ടായി.
വൈകിട്ട് 4.30 ന് ബസ് ഇന്ധനം നിറയ്ക്കാൻ പോയപ്പോഴായിരുന്നു ആദ്യത്തെ സംഭവം. തുടർന്ന്, നിറയെ യാത്രക്കാരുമായി പോകവേ അബാൻ ജംഗ്ഷനിൽ വച്ച് 5.05 ന് വീണ്ടും അൽ അമീൻ ബസ്സിൽ അതിക്രമിച്ചു കയറി രാകേഷിനെ വീണ്ടും കയ്യേറ്റം ചെയ്തു.
തുടർന്നുണ്ടായ പിടിവലിയിൽ മിഥുന്റെ പുറത്ത് അഞ്ചിടത്തായി കത്തികൊണ്ട് മുറിവേറ്റു. രാജേഷിനെ മിഥുൻ ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിച്ചതായും പറയുന്നു.ഇരുവരും
പത്തനംതിട്ട ജനറൽ ശുപത്രിയിൽ ചികിത്സ തേടി. മിഥുന്റെ സുഹൃത്ത് എരുമേലി വയ്യാറ്റുപുഴ റൂട്ടിൽ ഓടുന്ന അൽ അമീൻ ബസ്സിലെ ഡ്രൈവറായ അനൂപിനെ, ബസ് ഉടമ രാജേഷ് ഉപദ്രവിച്ചത് ചോദിച്ചതിലുള്ള വിരോധമാണ് അടിപിടിയുടെ കാരണം. എസ് ഐ കെ ആർ രാജേഷ് കുമാറാണ് കേസ് എടുത്തത്. തുടർനടപടികൾക്ക് ശേഷം പ്രതികളുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലാക്കി.



