
News
8-ാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതി അറസ്റ്റിൽ
സ്കൂൾ ബസ് കാത്തു നിന്നിരുന്ന 8-ാം ക്ലാസുകാരിയെ കടന്നു പിടിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിലായി. മല്ലപ്പള്ളി മാരിക്കൽ എന്ന സ്ഥലത്ത് നെടുമണ്ണിൽ വീട്ടിൽ വിബിൻമോൻ (38) ആണ് അറസ്റ്റിലായത്. കീഴ് വായ്പൂർ പോലീസ് സബ് ഇൻസ്പെക്ടർ ജയമോൻ കെ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്ന കേസിലേക്ക് പ്രതിയെ അന്വേഷണസംഘം മാരിക്കൽ എന്ന സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു . പ്രതി പോക്സോ, വധശ്രമം, ദേഹോപദ്രവക്കേസ് ഉൾപ്പടെ നിരവധിക്കേസുകളിൽ പ്രതിയാണ്. കീഴ് വായ്പൂർ പോലീസ് സ്റ്റേഷൻ റൌഡി ലിസ്റ്റിലുൾപ്പെട്ടയാളാണ് പ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


