
വെള്ളിയറ പള്ളിയിൽ മോർ കുറിയാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 14 മുതൽ 20 വരെ
റാന്നിഅയിരൂർ വെള്ളിയറ മോർ കുറിയാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ 95 മത് വലിയ പെരുന്നാളും മോർ കുറിയാക്കോസ് സഹദായുടെ ഓർമ്മയും 14 മുതൽ 20 വരെ നടക്കും.
ഞായർ7.30 ന് ക്നാനായ അതി ഭദ്രാസന റാന്നി മേഖലാധിപൻ കുറിയാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാനയും പെരുന്നാൾ കൊടിയേറ്റും നിർവ്വഹിക്കും. 15 മുതൽ 17 വരെ സന്ധ്യാ പ്രാർത്ഥനയും ധ്യാനവും നടക്കും. 18 ന് വൈകിട്ട് 6.30 ന് ഫാ.ഗീവർഗീസ് സഖറിയ മെഴുവേലി വചനപ്രഘോഷണം നടത്തും.
19 ന് 5.30 ന് സന്ധ്യാ പ്രാർത്ഥന തുടർന്ന് വല്യേലിൽ പടിയിൽ നിന്നും പെരുന്നാൾ റാസയും 20 ന് രാവിലെ 7 ന് പ്രഭാത നമസ്കാരം 8 ന് തൃശൂർ ഭദ്രാസനാധിപൻ കുറിയാക്കോസ് മോർ ക്ലീമ്മീസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളമ്പ് കൊടിയിറക്ക് ഇവയോടെ സമാപിക്കുമെന്ന് വികാരി ഫാ.ടോം മാത്യു തൊടുവോപ്പുഴ അറിയിച്ചു.



