പെരുനാട് പോലീസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണക്ലാസ്സ് നടന്നു. ലഹരിവസ്തുക്കൾക്കെതിരെയും സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ചും കടുമീഞ്ചിറ ഗവണ്മെന്റ് എച്ച് എസ് എസ്സിലാണ് ഇന്ന് രാവിലെ 10 മണിമുതൽ ക്ലാസ്സ് നടന്നത്. പെരുനാട് എസ് ഐ റെജി തോമസ് ക്ലാസ്സ് നയിച്ചു. നൂറ്റമ്പതോളം കുട്ടികൾ പങ്കെടുത്തു. പ്രിൻസിപ്പൽ ശ്രീകല അധ്യക്ഷയായിരുന്നു.