News

റാന്നി നാറാണംമൂഴിയിൽ കുടുംബശ്രീ വിഷു വിപണനമേളപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു

റാന്നി നാറാണംമൂഴിയിൽ വിഷു വിപണിയെ സജീവമാക്കി നാറാണംമൂഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിലുള്ള വിഷു വിപണന മേള ആരംഭിച്ചു. മേളയുടെ ഔദ്യോഗികമായ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ നിർവഹിച്ചു. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും മറ്റ് ഗൃഹോൽപ്പന്നങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ജെയിംസ് ആദ്യ വിൽപ്പന നടത്തി വിപണന മേളയുടെ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ എബ്രഹാം വർഗീസ്, തോമസ് ജോർജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ കല സന്തോഷ്, എം.ഇ ഉപസമിതി അംഗം മണി അമ്പിളി, അഗ്രി സി.ആർ.പി അശ്വതി എന്നിവർ സംസാരിച്ചു. സി.ഡി.എസ് മെമ്പർമാരായ ശ്യാമള, പുഷ്പ, ശരണ്യ, ബിന്ദു പി.റ്റി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിഷുക്കാലത്ത് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള സാധനങ്ങൾ ലഭ്യമാകുന്ന വിപണന മേള വരും ദിവസങ്ങളിലും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page