Life Style

കാനഡയിലെ പ്രമുഖ അഭിഭാഷക ശ്രീമതി ലതാ മേനോനെ മൈസൂർ പേട്ട നൽകി ആദരിച്ചു .

കാനഡയിലെ സാമൂഹിക സാംസ്‌കാരിക നിയമ മേഖലയിൽ ദശകങ്ങളുടെ സുവർണ്ണ നേട്ടവുമായി മുന്നേറുന്ന പ്രമുഖ അഭിഭാഷക ശ്രീമതി ലതാ മേനോനെ കർണ്ണാടകയിൽ നിന്നുള്ള പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീൻ വാലി സംഘടിപ്പിച്ച ചടങ്ങിൽ മൈസൂർ പേട്ട നൽകി ആദരിച്ചു . വിദേശത്തു സേവനം ചെയ്യുന്ന ഇന്ത്യക്കാരിൽ പ്രമുഖയും വിവിധ മേഖലകളിലെ അടയാളപ്പെടുത്തലുകൾ കൊണ്ടു ശ്രദ്ധേയയാകുകയും ചെയ്ത ബഹുമുഖ പ്രതിഭയാണ് അഡ്വേക്കേറ്റ് ശ്രീമതി ലതാ മേനോൻ എന്നു സംഘടന ആദരവു നൽകി അറിയിച്ചു .1947-ലെ ഇന്ത്യയുടെ സ്വാതന്ത്ര്യം മുതൽ, പരമ്പരാഗത മൈസൂർ പേട്ട പ്രദേശത്തിൻ്റെ സാംസ്കാരിക പൈതൃകത്തെ പ്രതീകപ്പെടുത്തുന്ന ഔദ്യോഗിക മുദ്രയാണ് , ഏറെ ബഹുമാന്യരായ വ്യക്തികളെ ആദരിക്കൽ ചടങ്ങിൽ നൽകപ്പെടുന്ന മൈസൂർ പേട്ട അണിയിച്ചാണ് അഡ്വക്കേറ്റ് ശ്രീമതി ലത മേനോനെ ആദരിച്ചത് .മേനോൻ ലോ കോർപ്പറേഷനിലൂടെ കാനഡയിലെ ഇന്ത്യക്കാർക്കു നൽകിവരുന്ന സേവനങ്ങളെ മാനിച്ചാണ് ആദരിച്ചതെന്നും സംഘാടകർ അറിയിച്ചു .

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page