
News
റാന്നി മക്കപ്പുഴയിൽ മഴയോടൊപ്പം ഉണ്ടായ മിന്നലിൽ വീടിൻ്റെ വയറിംങ്ങിനും ഉപകരണങ്ങൾക്കും നാശം നേരിട്ടു
റാന്നി: റാന്നി മക്കപ്പുഴയിൽ മഴയോടൊപ്പം ഉണ്ടായ മിന്നലിൽ വീടിന് നാശം നേരിട്ടു.മക്കപ്പുഴയിൽ കുപ്പയ്ക്കൽ, കെ.പി മത്തായിയുടെ വീടിനാണ് മിന്നലിൽ നാശം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഉണ്ടായ ഇടിമിന്നലിൽ വീടിന്റെ വയറിങ്, മതിൽ,എന്നിവ കത്തി നശിച്ചു,വീട്ടിനുള്ളിലുണ്ടായിരുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങളും വയറിംങ്ങ് ,കത്തി നശിക്കുകയുംവീടിന്റെ പുറത്തുള്ള മതിൽ ജനൽ എന്നിവ വിണ്ടു കീറുകയുംമായിരുന്നു .സംഭവം അറിഞ്ഞതോടെപഴവങ്ങാടിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ബിജി വർഗീസ് എന്നിവർ സ്ഥലം സന്ദർശിച്ചു.



