News

തിരുവല്ലയിൽ എം ഡി എം എയുമായി പിടിയിലായ പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കുമെന്ന്ഭാര്യയുടെ മൊഴി

മാസങ്ങളായിപോലീസ്,രഹസ്യാന്വേഷണവിഭാഗത്തിന്റെയും, ഡാൻസാഫ് ടീമിന്റെയും നിരീക്ഷണത്തിലായിരുന്ന, ഇന്നലെ തിരുവല്ല പോലീസ് റിമാൻഡ് ചെയ്ത പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാൾ. ഇത് ചോദ്യം ചെയ്തതിന്റെ പേരിൽ ഭാര്യയെ മർദിച്ചതിന് മുമ്പ് കേസെടുത്ത തിരുവല്ല പോലീസ്, ശനിയാഴ്ച ഇവരുടെ മൊഴിപ്രകാരം കുട്ടിയെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമപ്രകാരവും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് 3.78 ഗ്രാം എം ഡി എം എയുമായി പിടികൂടിയ കുറ്റപ്പുഴ ചുമത്ര കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ്‌ ഷമീറി(39)നെതിരെയാണ് മകനെ സംരക്ഷിക്കാത്തതിനു ബാലനീതി നിയമത്തിലെ വകുപ്പ് 78 പ്രകാരം ഭാര്യയുടെ മൊഴിവാങ്ങി കേസെടുത്തത്. തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെയും പോലീസ് ഇൻസ്‌പെക്ടർ ബി കെ സുനിൽ കൃഷ്ണന്റെയും മേൽനോട്ടത്തിൽ എസ് ഐമാരായ അനൂപ് ചന്ദ്രൻ, ആദർശ്, ഡാൻസാഫ് സംഘം, തിരുവല്ല പോലീസ് സ്റ്റേഷനിലെ എസ് സി പി ഓമാരായ അഖിലേഷ്, മനോജ്‌, സി പി ഓമാരായ സുനിൽ കുമാർ, ദീപു, അവിനാഷ്, അഹല്യ എന്നിവർ ചേർന്നാണ് പോലീസിന്റെ കോമ്പിങ് ഓപ്പറേഷനിടയിൽ ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം പുലർച്ചെ 2. 45 ന് ഇയാളുടെ കുടുംബവീടായ ചുമത്ര താഴ്ചയിൽ ഹൗസിൽ നിന്നാണ് പിടികൂടിയത്. പോലീസ് വീടിന്റെ വാതിലിൽ തട്ടി വിളിച്ചപ്പോൾ കതക് തുറന്നത് പിതാവ് ഹനീഫയായിരുന്നു. ഷമീറിനെ പറ്റി അന്വേഷിച്ചപ്പോൾ, കിടപ്പുമുറിയിൽ ഉണ്ടെന്ന് പിതാവ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടി ചോദ്യം ചെയ്തു. ഇയാൾ ആകെപരിഭ്രാന്തനായിരുന്നു. തുടർന്ന്നടത്തിയദേഹപരിശോധനയിൽ ധരിച്ചിരുന്ന ട്രൗസറിന്റെ വലതുവശം പോക്കറ്റിൽ സിപ് കവറുകളിൽ സൂക്ഷിച്ചനിലയിൽ എം ഡി എം എ കണ്ടെത്തി. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.മറ്റ് ജോലികളോ വരുമാനമോ ഒന്നുമില്ലാതെ, ലഹരിവസ്തുക്കളുടെ വില്പന നടത്തി ജീവിതം നയിക്കുകയായിരുന്നു ഇയാൾ. ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിലാണ് തികച്ചും വ്യത്യസ്തമായ വിപണന തന്ത്രം ഇയാൾ വെളിപ്പെടുത്തിയത്. രാസലഹരിവസ്തു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ്,നിറമുള്ള സെലോഫൈൻ ടേപ്പ് കൊണ്ട് സ്വന്തം ശരീരത്തിൽ ഒട്ടിച്ചുവച്ച് തിരുവല്ലയിലും പരിസരങ്ങളിലുമുള്ള ആവശ്യക്കാർക്ക് എത്തിച്ചുവരികയായിരുന്നു ഇയാൾ. സ്കൂട്ടറിലാവും യാത്ര, മകൻ ചെറിയ കുട്ടിയായിരുന്നപ്പോൾ കൂടെകൂട്ടുമായിരുന്നു. സ്വന്തമായ ഒരു വിപണന ശൃംഖല തന്നെ സൃഷ്ടിച്ച പ്രതി പ്രൊഫഷണൽ വിദ്യാർഥികൾക്കും മറ്റ് കോളേജ് വിദ്യാർത്ഥികൾക്കും ലഹരിവസ്തു വില്പന നടത്തി വരികയാണെന്ന് പോലീസിനോട് സമ്മതിച്ചു. ഒരു വർഷത്തോളമായി ഇങ്ങനെ ചെയ്തു വരുന്നതായും ചോദ്യംചെയ്യലിൽവ്യക്തമാക്കി.കർണാടകയിൽ നിന്നും മറ്റുമാണ് രാസലഹരിവസ്തുക്കൾ എത്തിക്കുന്നത്. വിദ്യാർത്ഥികളെ ഏജന്റുമാരായിഉപയോഗിക്കുന്നുണ്ടോ, ലഹരിവസ്തുക്കളുടെ സ്രോതസ്സ്, പ്രതിക്ക് കൂട്ടാളികൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഷമീർ റിമാൻഡിലായതിനെ തുടർന്ന്, ശനിയാഴ്ച സന്ധ്യയോടെ ഭാര്യ തിരുവല്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകി . തുടർന്ന് എസ് ഐ മിത്ര വി മുരളി മൊഴി രേഖപ്പെടുത്തി. ഇവർ വിദേശത്ത് അക്കൗണ്ടന്റായി ജോലി നോക്കുകയാണ്. വീട്ടിൽ മാതാപിതാക്കളും 12 വയസ്സുള്ള മകനുമാണ് താമസം. 13 വർഷം മുമ്പാണ് ഷമീറുമായുള്ള വിവാഹം നടന്നത്. ആറു വർഷമായി ഷമീർ രാസലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ഇവരുടെ മൊഴിയിൽ പറയുന്നു. ഇവർ ഗൾഫിൽ പോയതിനുശേഷമാണ് ഷമീർ ലഹരി വസ്തുക്കൾ ഉപയോഗിച്ച് തുടങ്ങിയത്. മകൻ ഇയാൾക്കൊപ്പമായിരുന്നു താമസം. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നോടൊപ്പം, വിൽപ്പനയും ഉണ്ടായിരുന്നു. എം ഡി എം എ പോലെയുള്ള രാസലഹരി വസ്തുക്കൾ പൊതിഞ്ഞ് സ്വന്തം കാൽപാദത്തിനടിയിലും കക്ഷത്തിലും വയറ്റിലും രഹസ്യഭാഗങ്ങളിലും സെല്ലോഫൈൻ കൊണ്ട് ഒട്ടിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുകയായിരുന്നു വില്പനരീതിയെന്ന് ഭാര്യ പോലിസിനോട് വെളിപ്പെടുത്തി. മകൻ കുഞ്ഞായിരിക്കുമ്പോൾ, 2019 മുതൽ 2021 വരെയുള്ള കാലയളവിൽ, സ്കൂട്ടറിന്റെ മുന്നിൽ ഇരുത്തി അവനെയും കൂട്ടിയാണ് ഭർത്താവ് ലഹരിക്കച്ചവടത്തിനു പോയിരുന്നത്.ഇക്കാര്യത്തിൽ പലതവണ താക്കീത് കൊടുത്തിട്ടും കേട്ടില്ലെന്നും ദേഹോപദ്രവം ഏൽപ്പിക്കുമെന്നും ഇവർ പോലീസിനോട് പറഞ്ഞു. കഴിഞ്ഞവർഷം ഒക്ടോബർ അഞ്ചിന് രാത്രി, മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തതിന്റെ പേരിൽ കഴുത്തിൽ കുത്തിപ്പിടിച്ച് ഭിത്തിയിൽ ഇടിക്കുകയും, കമ്പി കൊണ്ട് ദേഹമാകെ മർദ്ദിക്കുകയും ചെയ്തതായി കാട്ടി ഇവർ പരാതി നൽകിയത് പ്രകാരം തിരുവല്ല പോലീസ് കേസെടുത്തു അന്വേഷണം നടത്തിയിരുന്നു. കേസ് ഇപ്പോൾ തിരുവല്ല ജെ എഫ് എം കോടതിയുടെ പരിഗണനയിലാണ്. ഇയാളുടെ നിരന്തര ദേഹോപദ്രവവും ലഹരി ഉപയോഗവും കാരണം വിവാഹബന്ധം വേർപെടുത്തുന്നതിന് തിരുവല്ല കുടുംബ കോടതിയിൽ കേസ് നൽകിയിട്ടുള്ളതായും ഇവരുടെ മൊഴിയിൽ വ്യക്തമാക്കി.
ഷമീറിനെ ഭയന്നാണ് ഇതുവരെ പോലീസിൽ പരാതിപ്പെടാഞ്ഞതെന്നും ഇപ്പോൾ റിമാൻഡ് ആയ ധൈര്യത്തിലാണ് ഇതിനു മുതിർന്ന തെന്നും വെളിപ്പെടുത്തി. വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് തുടർന്ന്, ബാലനീതി നിയമത്തിലെ വകുപ്പ് 78 പ്രകാരം ഷമീറിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എസ് ഐ സുരേന്ദ്രൻ പിള്ളയാണ് കേസെടുത്തത്. 2019 മുതലുള്ള രണ്ടുവർഷത്തിനിടെ വിവിധ സ്ഥലങ്ങളിൽ കുട്ടിയെ ഒപ്പം കൂട്ടി സ്കൂട്ടറിൽ കറങ്ങിനടന്ന് നിരോധിക്കപ്പെട്ട രാസലഹരിമരുന്ന് വില്പന നടത്തുകയും, കുട്ടിയെ ഇതിന് മറയാക്കുകയുമായിരുന്നു പ്രതി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഇരുകേസുകളിലും വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page