
യുവതി ഫേസ്ബുക്കിലിട്ട ചിത്രം മോർഫ് ചെയ്തയച്ചുകൊടുത്ത കേസിൽ പ്രതി അറസ്റ്റിലായി
വിവാഹിതയും 32 കാരിയുമായ യുവതി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത സ്വന്തം ചിത്രം മോർഫ് ചെയ്ത് നഗ്നഫോട്ടോയാക്കി അവർക്കയച്ചുകൊടുത്ത കേസിൽ പ്രതിയെ കോയിപ്രം പോലീസ് പിടികൂടി. കോയിപ്രം വെണ്ണിക്കുളം പാട്ടക്കാല ചാപ്രത്ത് വീട്ടിൽ മിഥുൻ സി വർഗീസ് (26) ആണ് അറസ്റ്റിലായത്. ഇരുവരും പരിചയക്കാരാണ്. പട്ടികജാതി വിഭാഗത്തിൽ പെട്ടതെന്ന് അറിഞ്ഞുകൊണ്ട്, യുവതിയെ മാനഹാനിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ശന്നയാഴ്ച ഉച്ചയ്ക്ക് 1.06 ന്, ഇയാൾ സ്വന്തം എഫ് ബി അക്കൗണ്ടിൽ നിന്നും യുവതിയുടെ ഫേസ് ബുക്ക് ഐ ഡി ലിങ്കിലേക്ക് മോർഫ് ചെയ്ത ചിത്രം അയക്കു
കയായിരുന്നു. യുവതി ഇട്ട ഫോട്ടോ എടുത്ത് രൂപമാറ്റം വരുത്തി നഗ്നചിത്രമാക്കിയശേഷമാണ് അയച്ചത്. ശനിയാഴ്ച തന്നെ സ്റ്റേഷനിലെത്തി പരാതി നൽകിയ യുവതിയുടെ മൊഴി എസ് സി പി ഒ ഷെബി രേഖപ്പെടുത്തി. കോയിപ്രം പോലീസ് പട്ടിക ജാതി വിഭാഗത്തിനെതിരായ അതിക്രമത്തിനുള്ള വകുപ്പുകളും, ഐ ടി നിയമത്തിലെ വകുപ്പും, ബി എൻ എസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രതിയെ ഉടനടി വീടിനടുത്ത് നിന്നുംകസ്റ്റഡിയിലെടുത്തു.സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു, ഇയാളുടെ ഫോട്ടോ യുവതിക്ക് അയച്ചുകൊടുത്ത് തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ 10.30 ന് അറസ്റ്റ് രേഖപ്പെടുത്തി. മൊബൈൽ ഫോൺ പിടിച്ചെടുത്തു, കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. യുവതിയുടെ മൊബൈൽ ഫോണും വിശദമായ പരിശോധനയ്ക്കായെടുത്തു. കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ
ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ പിടികൂടിയ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ ഗോപകുമാർ, എസ് സി പി ഒ ശബാന, സി പി ഒ സുരേഷ് എന്നിവരാണ് ഉണ്ടായിരുന്നത്



