News

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്‍റെ ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എബി മേക്കരിങ്ങാട്ട് അവതരിപ്പിച്ചു

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്‍റെ 2025/2026 വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എബി മേക്കരിങ്ങാട്ട്  അവതരിപ്പിച്ചു. യോഗത്തില്‍ മുതിര്‍ന്ന പഞ്ചായത്ത്  അംഗം ചെറിയാന്‍ മണ്ണഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമതി അദ്ധ്യക്ഷരായ പി.  ജ്യോതി, ബെന്‍സി അലക്സ്,  മനുഭായി മോഹന്‍, പഞ്ചായത്ത്‌ അംഗങ്ങളായ ലൈസാമ്മ സോമര്‍, സൂസന്‍ തോംസണ്‍, രതീഷ് പീറ്റര്‍, ജോളി റെജി, കെ ബി രാമചന്ദ്രന്‍, മോളിക്കുട്ടി ഷാജി, , മനു റ്റി റ്റി,  റെജി ചാക്കോ, അസി. സെക്രട്ടറി എം. ജ്യോതി, ആസൂത്രണ സമതി ഉപാധ്യക്ഷൻ കോശി പി സക്കറിയ, അംഗം കോശി കുര്യൻ, സി ഡി എസ് ചെയർപേഴ്സൺ ജോളി തോമസ്, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആകെ 15,20,70,912/- രൂപ വരവും 14,27,53,000/- രൂപ ചെലവും 93,17,912/- രൂപ നീക്കിയിരിപ്പും ഉള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പാര്‍പ്പിടം, കുടിവെള്ളം, പട്ടികജാതി വിഭാഗങ്ങൾ ഉള്‍പ്പടെയുള്ളവരുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി  സേവന മേഖലയില്‍ റവന്യൂ ചെലവുകള്‍ക്കായി 85,80,000/- രൂപയും മൂലധന ചെലവുകള്‍ക്കായി 30,20,000/- രൂപയും വകയിരുത്തിയിട്ടുണ്ട്. ദേശീയ ഗ്രാമീണ തെഴിലുറപ്പ് പദ്ധതിയില്‍ 1,50,50,000 രൂപ ചെലവ് പ്രതീക്ഷിക്കുന്നു. വിവധ ജനകീയാസൂത്രണ പദ്ധതിക്കായി ആകെ 4,72,52000 രൂപയും സംയുക്ത പദ്ധതിക്കായി 38,75000 രൂപയും വകയിരുത്തിയിട്ടുണ്ട്.  ഭവന നിര്‍മ്മാണം, ദാരിദ്ര്യ നിര്‍മ്മാജ്ജനം എന്നിവയ്ക്ക് ബഡ്ജറ്റ് ഊന്നല്‍ നല്‍കുന്നു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page