റാന്നി ഈട്ടിച്ചുവട് എബനേസർ ഹയർ സെക്കൻണ്ടറി സ്കൂളിൻ്റെ എൻ.എസ് എസ് ഉണർവ് സപ്തദിന സഹവാസ ക്യാമ്പ് ഏഴോലി ഇ.എ.എൽ.പി.സ്ക്കൂളിൽ ആരംഭിച്ചു.സ്കൂൾ പി.ടി.എ പ്രസിഡൻ്റ് അനീഷ് മോൻ അദ്ധ്യക്ഷത വഹിച്ചു. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിന്ദു റെജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.തോമസ് മാത്യു ചിറയ്ക്കൽ മുഖ്യ സന്ദേശം നൽകി. ത്രിതല പഞ്ചായത്തംഗങ്ങളായ ജെസ്സി അലക്സ്,കുഞ്ഞു മറിയാമ്മ, റാന്നി പോലീസ് സബ് ഇൻസ്പെക്ടർ,കൃഷ്ണൻകുട്ടി ,രാജുക്കേടയിൽ,അനുഡേവിഡ്, ശ്രീദേവി ഷിബു,അരുൺ രാജ്,രജനി പി നായർഎന്നിവർ പ്രസംഗിച്ചു.