News

റാന്നി ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ ത്രിദിന ക്യാമ്പിന് തുടക്കമായി

ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ ത്രിദിന ക്യാമ്പിന് തുടക്കമായി.
കുട്ടികൾ അനുഭവിക്കുന്ന സ്വഭാവ വൈകാരിക, പഠന, മാനസിക, ആരോഗ്യമടക്കം പുതിയ സാമൂഹ്യ വെല്ലുവിളികൾ മുൻകൂട്ടി കണ്ടെത്തി അവർക്ക് ക്ലാസ്റൂം തലത്തിലും സ്കൂ‌ൾ തലത്തിലും വിദഗ്‌ധരുടെ സഹായത്തോടെ പരിചരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ ജീവിത കഴിവുകളെ ശക്തിപ്പെടുത്തുക ഫലപ്രദമായ രക്ഷാകർതൃത്വം ഉറപ്പുവരുത്തുക വെല്ലുവിളികളെ ശാസ്ത്രീയമായി ആയി കണ്ടെത്തി പരിഹരിക്കുന്നതിന് രക്ഷിതാക്കളെയും പൊതുസമൂഹത്തെയും അധ്യാപകരെയും പ്രാപ്തരാക്കുന്നതിനും രക്ഷാകർത്ത്യ ബോധന പരിപാടികൾ നടത്തുകയും ചെയ്യുന്ന സ്‌കൂൾതല പദ്ധതിയാണ് ഓ.ആർ.സി. വിദ്യാഭ്യാസം, ആരോഗ്യം, ആഭ്യന്തരം തദ്ദേശസ്വയംഭരണം, പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയര്‍മാന്‍ എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടി.ആര്‍ ലതാകുമാരി,ഒ.ആര്‍.സി ജില്ലാ കോര്‍ഡിനേറ്റര്‍ അഷിത ജെ.നായര്‍,പ്രഥമധ്യാപിക ആര്‍ ഓമന,എം പിടിഎ പ്രസിഡന്‍റ് റീന സ്റ്റീഫന്‍,അധ്യാപകരായ കെ.കെ ശശീന്ദ്രന്‍,ടി അമ്പിളി,സി.ജി ഉമേഷ്,ആര്‍ രജനി,സ്വയംപ്രഭാ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.ഓ.ആര്‍.സി പരിശീലകരായ നിതിന്‍ പി.സജു,എം രേഷ്മാരാജ്,എ.എം സന്ദീപ് എന്നിവര്‍ ക്ലാസ് നയിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page