
തിരുവല്ല -പത്തനംതിട്ട, തിരുവല്ല-റാന്നി റോഡുകളിൽ പോലീസ് വാഹനഗതാഗത ക്രമീകരണം ഏർപ്പെടുത്തി
ഗതാഗതക്രമീകരണം
തിരുവല്ല പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 147-മത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് 16 ന് ഞായർ വൈകിട്ട് 5 മുതൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തി. തിരുവല്ല -പത്തനംതിട്ട, തിരുവല്ല-റാന്നി റോഡുകളിലാണ് പോലീസ് വാഹനഗതാഗത ക്രമീകരണം ഏർപ്പെടുത്തിയത്.
തിരുവല്ല ഭാഗത്തു നിന്നും പത്തനംതിട്ട, റാന്നി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ തോട്ടഭാഗം ജംഗ്ഷനിൽ ഇടത്തേക്ക് തിരിഞ്ഞ് ഞാലിക്കണ്ടം കല്ലൂപ്പാറ പുറമറ്റം വെണ്ണിക്കുളം വഴി പോകേണ്ടതാണ്. പത്തനംതിട്ടയിൽ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുമ്പനാട് നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പഴയകാവ് ,ഓതറ ആൽത്തറ ജംഗ്ഷൻ വഴി കുറ്റൂർ ,മനയ്ക്കച്ചിറ എത്തി യാത്ര തുടരണം. റാന്നി, വെണ്ണിക്കുളം ഭാഗത്തു നിന്നും വരുന്നവ പുറമറ്റത്തു നിന്നും വലത്തോട്ട് തിരിഞ്ഞ് പുതുശ്ശേരി,കല്ലൂപ്പാറ,ഞാലിക്കണ്ടം വഴി പോകേണ്ടതുമാണ്.
പത്തനംതിട്ടയിൽ നിന്നും തിരുവല്ലക്ക് വരുന്ന ഹെവി വാഹനങ്ങൾ കോഴഞ്ചേരി തെക്കേമലയിൽ നിന്നു തിരിഞ്ഞ് ചെങ്ങന്നൂർ വഴി തിരുവല്ലയിലേക്ക് പോകണമെന്നും പോലീസ് അറിയിച്ചു.



