News

റാന്നി എം.എസ് സെൻ്റിനറി കപ്പ് 2025 മലപ്പുറം എം.എസ്.പി.ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി

റാന്നി എം.എസ് സെൻ്റിനറി കപ്പ് 2025
മലപ്പുറം എം.എസ്.പി.ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി
7 ജില്ലകളിൽ നിന്ന് 12 ടീമുകൾ മത്സരിച്ച മൂന്നാമത് അഖില കേരള ഇൻ്റർ ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഫൈനലിൽ തിരുവനന്തപുരം
എസ്.എ.എം.ജി.എം.
ആർ.എസ്.എസ്.
വെള്ളയാണിക്കെതിരെ 2-1 ന് വിജയിച്ച് മലപ്പുറം എം.എസ്.പി.ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി. രണ്ടാം പകുതിയിൽ തിരുവനന്തപുരം
എസ്.എ.എം.ജി.എം.
ആർ.എസ്.എസ്.
വെള്ളയാണിയാണ് ആദ്യ ഗോൾ നേടിയത്.തുടർന്ന് തുടർച്ചയായ രണ്ട് ഗോളുകൾ നേടി എം.എസ്പി.
വിജയിക്കുകയായിരുന്നു. ജേതാക്കൾക്ക് 25001 രൂപ പ്രൈസ് മണിയും എവറോളിംഗ് ട്രോഫികളും, റണ്ണർ അപ്പിന് 10001 രൂപ പ്രൈസ് മണിയും എവറോളിംഗ് ട്രോഫികളും സമ്മാനിച്ചു.
ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനായും*
ടോപ് സ്കോററായും സൂര്യദേവ്. സി ,എസ്.എ.എം.ജി.എം.
ആർ.എസ്.എസ്. വെള്ളയാണി,
മികച്ച ഗോൾകീപ്പറായി അഭിനവ് പി
,എം.എസ്.പി.മലപ്പുറം,മികച്ച ഡിഫൻഡറായി അഗസ്റ്റിൻ പി ജോസഫ്,എം.എസ്.പി,മികച്ച മിഡ്ഫീൽഡറായിമുഹമ്മദ് നിയാദ് റ്റി,എം.എസ്.പി,
മികച്ച ഫോർവേഡായിഗോകുൽ രാജ് കെഎം.എസ്.പിമികച്ച പരിശീലകനായി ടോജി ജോസഫ്
എം.എസ്.പി
മികച്ച ടീം മാനേജരായി ജൂഡ് ആൻ്റണി തിരുവനന്തപുരം
എസ്.എ.എം.ജി.എം.
ആർ.എസ്.എസ്.
എന്നിവരെ തെരഞ്ഞെടുത്തു.
വനിതാ ഫുട്ബോൾ മത്സരത്തിൽ കൊല്ലം ലീഡ്സ് ഫുട്ബോൾ അക്കാദമിക്കെതിരെ
3-0 ന് ആലപ്പുഴ ഗോൾഡൻ ബൂട്ട് ഫുട്ബോൾ അക്കാദമി വിജയിച്ചു.വനിതാ മത്സരത്തിലെ മികച്ചതാരമായി അൻവിതാ സജിയെ ആലപ്പുഴ ഗോൾഡൻ ബൂട്ട് ഫുട്ബോൾ അക്കാദമി,തെരഞ്ഞെടുത്തു.
സമ്മാനദാനം റാന്നിസർക്കിൾ ഇൻസ്പെക്ടർ.ജിബു ജോൺ നിർവ്വഹിച്ചു.
സമ്മാനദാന മീറ്റിംഗ് ആൾ ഇന്ത്യാഫുട്ബോൾ ഫെഡറേഷൻ സമതിയംഗവും കേരള ഫുട്ബോൾ അസ്സോസിയേഷൻ ട്രഷറാർ ഡോ.റെജിനോൾഡ് വർഗ്ഗീസ് ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ ജേക്കബ്ബ് കെ.സി.അധ്യക്ഷത വഹിച്ചുസ്കൂൾ പ്രിൻസിപ്പൽ ടീന എബ്രഹാംഹെഡ്മാസ്റ്റർ ബിനോയ് കെ എബ്രഹാം എന്നിവർ പ്രസംഗിച്ചു ടൂർണ്ണമെൻ്റിനോടനുബന്ധിച്ച് പുറത്തിറക്കിയ കിക്കോഫ് 2025 സുവനീറിൻ്റെ പ്രകാശന കർമ്മം പ്രസ് ക്ലബ്ബ് ഭാരവാഹികളായ സുനിൽ കുമാർ യു, മാതൃഭൂമി , അനൂപ് പി ,ദേശാഭിമാനി എന്നിവർ ചേർന്ന് സ്കൂൾ മാനേജർക്ക് നൽകി നിർവ്വഹിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page