News

ദിശ കൾച്ചറൽ സെന്റർ ചുങ്കപ്പാറ സെന്റ് ജോർജ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

ദിശ കൾച്ചറൽ സെന്ററിന്റെയും ചുങ്കപ്പാറ സെന്റ് ജോർജ് ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി. വ്യാഴം ഉച്ചക്ക് രണ്ടു മുതൽ മൂന്നര വരെ സെന്റ് ജോർജ് ഹൈസ്കൂളിലാണ് പരിപാടി നടന്നത്. പരിപാടിയുടെ ഉദ്ഘാടനം നർകോട്ടിക് സെൽ ഡി വൈ എസ് പി ജെ ഉമേഷ്‌ കുമാർ ഉത്ഘാടനം ചെയ്തു. നാടിന്റെ ഭാവി തലമുറയെ നശിപ്പിക്കുന്നതും, കുടുംബങ്ങളിലെ സ്വസ്ഥതയില്ലാതാക്കുന്നതുമായ ലഹരി വസ്തുക്കൾക്ക് അടിപ്പെടാതെ, അവയെ നിർമാർജനം ചെയ്യാൻ ഓരോ വിദ്യാർത്ഥിയും നാടിന്റെ കാവലാളുകളായി മാറണമെന്ന് അദ്ദേഹം കുട്ടികളെ ആഹ്വാനം ചെയ്തു.
വിമുക്തി മിഷൻ മെന്ററും എക്സൈസ് പ്രിവെന്റിവ്‌ ഓഫീസറുമായ ബിനു വി വർഗീസ് ബോധവൽക്കരണക്ലാസ് എടുത്തു. സ്കൂൾ ഹെഡ് മാസ്റ്റർ
വർഗീസ് ജോസഫ് അധ്യക്ഷനായി,
പ്രോഗ്രാം കൺവീനർ എ ഷാനവാസ് സ്വാഗതവും, എസ് സി പി ഓ കെ എ ഷാനവാസ് കൃതജ്ഞതയും പറഞ്ഞു.
പി ടി എ പ്രസിഡൻ്റ് അൻസാരി, , കെ എ ഷാജി എന്നിവർ ആശംസകൾ നേർന്നു. സ്കൂളിലെ കുട്ടികൾ ലഹരിവസ്തുക്കൾക്ക് എതിരായ സന്ദേശം ഉൾക്കൊള്ളുന്ന തെരുവ് നാടകം അവതരിപ്പിച്ചു. പരിപാടി ജില്ലയിലെ മറ്റ് സ്കൂളുകളിലും പൊതുജങ്ങൾക്കായും എസ് പി സി, എസ് പി ജി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്നതിന് പോലീസിന്റെ പങ്കാളിത്തവും പിന്തുണയും നൽകുമെന്ന് ഡി വൈ എസ് പി അറിയിച്ചു. ദിശ കൺവീനർ ഓ എം ഹനീഫ സമാപന പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page