
പത്തനംതിട്ട ജില്ല/സർക്കാർ അറിയിപ്പുകൾ/അധ്യാപക നിയമനം/നഴ്‌സിങ്ങ് ജോബ് ഡ്രൈവ്/ടെന്‍ഡര്‍/ഗതാഗത നിരോധനം
അധ്യാപക നിയമനം
വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ ടീച്ചറെ (ഹിന്ദി) നിയമിക്കുന്നു. പി.എസ്.സി നിയമന യോഗ്യതയുള്ളവരാകണം അപേക്ഷകര്‍. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവരാകണം. പട്ടികവര്‍ഗകാര്‍ക്ക് മുന്‍ഗണന. യോഗ്യത , പ്രായം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി 689672 വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി ഏപ്രില്‍ 15. ഫോണ്‍ : 04735 -227703.
നഴ്‌സിങ്ങ് ജോബ് ഡ്രൈവ്
വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തില്‍ കല്ലൂപ്പാറ ഐ എച്ച് ആര്‍ഡി കോളജ് ഓഫ് എഞ്ചിനീയറിങ്ങില്‍ വെര്‍ച്വല്‍ ജോബ് ഡ്രൈവ് ഇന്ന്(ഏപ്രില്‍ 5) രാവിലെ 9.30 ന് ആരംഭിക്കും. ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. 20 മുതല്‍ 27വരെ പ്രായമുള്ള ബി എസ് സി നഴ്‌സിങ്ങ്/ ജിഎന്‍എം ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള നോളജ് എക്കോണമി മിഷന്റെ ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടലില്‍ വിവരം ലഭ്യമാണ്. തിരുവല്ല (പുളിക്കീഴ് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496, റാന്നി ( റാന്നി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699499, അടൂര്‍ (പറക്കോട് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699498.
ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബി ബ്ലോക്കിലെ ഒമേഗ പാസഞ്ചര്‍ ലിഫ്റ്റിന് 2025 ഏപ്രില്‍ 16 മുതല്‍ 2026 ഏപ്രില്‍ 15 വരെ വാര്‍ഷിക അറ്റകുറ്റപണിക്ക് കരാര്‍ നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.അവസാന തീയതി ഏപ്രില്‍ 13ന് രാവിലെ 11. ഫോണ്‍ : 0468 2222364.
ഗതാഗത നിരോധനം
ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പാലമുക്ക് ജംഗ്ഷനില്‍ ഏപ്രില്‍ ഏഴ് മുതല്‍ 11 വരെ ഗതാഗതം നിരോധിച്ചു. കൊടുമണ്‍ വഴി ചന്ദനപ്പളളിക്ക് പോകുന്ന വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനിലൂടെ ചിരണിക്കല്‍ വഴി കോടിയാട്ട് ജംഗ്ഷനില്‍ എത്തണം. ഏഴംകുളം ജംഗ്ഷനില്‍ പോകേണ്ട വാഹനങ്ങള്‍ കോടിയാട്ട് ജംഗ്ഷനില്‍ നിന്ന് ചിരണിക്കല്‍ വഴി പറക്കോട് ജംഗ്ഷനിലെത്തണമെന്ന് കെആര്‍എഫ്ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു



