
റാന്നി സബ്ജില്ലാ സ്കൂൾ കലോത്സവം റാന്നി എം എസ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി
റാന്നി സബ്ജില്ലാ സ്കൂൾ കലോത്സവം റാന്നി എം എസ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി.
നവംബർ 4, 5, 6 തീയതികളിലായി നടക്കുന്ന ഉത്സവത്തിന്റെ ആദ്യദിനം രാവിലെ സ്കൂൾ മാനേജർ കെ സി ജേക്കബ് കാവുങ്കൽ പതാക ഉയർത്തി. റാന്നി എം എൽ എ പ്രമോദ് നാരായൺ കലോത്സവം ഉദ്ഘാടനം ചെയ്തു.
കലാമത്സരങ്ങൾ വിദ്യാർത്ഥികളുടെ പ്രതിഭകൾ തെളിയിക്കുന്നതാകണമെന്നും മറിച്ച് രക്ഷിതാക്കളുടെയും പരിശീലകരുടെയും മത്സരം ആകരുതെന്നും റാന്നി എംഎൽഎ പ്രമോദ് നാരായണൻ അഭിപ്രായപ്പെട്ടു. റാന്നി ഉപജില്ല സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ പ്രകാശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജേക്കബ് സ്റ്റീഫൻ, ബ്ലോക്ക് മെമ്പർ നായനാ സാബു, ഗ്രാമപഞ്ചായത്ത് മെമ്പർ സന്ധ്യാദേവി, സ്കൂൾ മാനേജർ കെ സി ജേക്കബ് കാവുങ്കൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ്, പ്രിൻസിപ്പൽ റ്റീന എബ്രഹാം, ഹെഡ്മാസ്റ്റർ ബിനോയി കെ എബ്രഹാം, ബി പി സി ഷാജി എ സലാം, എച്ച് എം ഫോറം കൺവീനർ ഷാജി തോമസ്, പിടിഎ പ്രസിഡണ്ട് രജനി പ്രദീപ്, സ്കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ബാബു കുന്നിരിക്കൽ, പി ടി എ വൈസ് പ്രസിഡണ്ട് ജോജോ കോവൂർ, എസ് പി ജി അംഗം രവി കുന്നയ്ക്കാട്ട്, റിസപ്ഷൻ കൺവീനർ സ്മിജു ജേക്കബ്, സ്കൂൾ കമ്മിറ്റി അംഗങ്ങളായ ബിനോയി ആഞ്ഞിലിമൂട്ടിൽ, മോൻസി പുളിമൂട്ടിൽ, പ്രോഗ്രാം കൺവീനർ സന്തോഷ് ബാബു എന്നിവർ പ്രസംഗിച്ചു. എം എസ് സ്കൂൾ, എൽ പി ജി എസ് സ്കൂൾ, റാന്നി സഹകരണ ബാങ്ക് ഓഡിറ്റോറിയം എന്നിവിടങ്ങളിലായി ഒരുക്കിയിരിക്കുന്ന 7 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.നവംബർ 6 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് സമാപന സമ്മേളനം നടക്കും. 72 സ്കൂളുകളിൽ നിന്നായി 3200ൽലധികം കലാപ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കുംമെന്നു ഭാരവാഹികൾ പറഞ്ഞു.



