News

അപേക്ഷ ക്ഷണിച്ചു/ക്വട്ടേഷന്‍/മെഗാ തൊഴില്‍മേള ഒക്ടോബര്‍ 23ന്/ടെന്‍ഡര്‍/

ക്വട്ടേഷന്‍

ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളിലേക്ക് ക്യാമറ ബാറ്ററി വാങ്ങി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ മൂന്ന് ഉച്ചയ്ക്ക് മൂന്നിന് മുമ്പായി ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, കണ്ണങ്കര, പത്തനംതിട്ട വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2223105.

ടെന്‍ഡര്‍

പന്തളം ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ആവശ്യത്തിലേക്ക് 2025 ഡിസംബര്‍ മുതല്‍ ഒരു വര്‍ഷ കാലയളവിലേക്ക് കാര്‍ /ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 31 വൈകിട്ട് മൂന്നുവരെ. ഫോണ്‍: 04734 256765, 9188959674.

മെഗാ തൊഴില്‍മേള ഒക്ടോബര്‍ 23ന്

വിജ്ഞാനകേരളം ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ഭാഗമായി ആറന്മുള എഞ്ചിനീയറിങ് കോളജില്‍  മെഗാ തൊഴില്‍മേള ഒക്ടോബര്‍ 23 ന് നടക്കും. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം രാവിലെ 10 ന് നിര്‍വഹിക്കും. യോഗ്യത: എസ്എസ്എല്‍സി. പ്രായപരിധി: 18-45. ആറന്മുള എഞ്ചിനീയറിങ് കോളജ്, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ, കെ-ഡിസ്‌ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തൊഴില്‍മേള.

ക്വട്ടേഷന്‍

ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ ഔദ്യോഗികാവശ്യത്തിലേക്ക് 1200 സിസി യില്‍ കുറയാത്ത 5 സീറ്റ് ടാക്സി എ സി വാഹനം അഞ്ച് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 27 വൈകിട്ട് മൂന്നുവരെ. ഫോണ്‍: 0468 2222725.

അപേക്ഷ ക്ഷണിച്ചു
 
ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ- പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ബിരുദം/പ്ലസ് ടു /എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page