News

പന്തളം പോലീസിന്റെ കരുതൽ, നഷ്ടമായ പണമടങ്ങിയ ബാഗ് ഉടമസ്ഥന് തിരികെ കിട്ടി

പത്തനംതിട്ട പന്തളം കാരയ്ക്കാട് തട്ടക്കാട്ട് വടക്കേതിൽ സുരേഷ് പ്രതീക്ഷയോടെ കാത്തിരുന്ന വിളിയെത്തി, അതിന് ഉത്തരമെന്നോണം അയാൾ പന്തളം പോലീസ് സ്റ്റേഷനിലെത്തി, യാത്രക്കിടെ നഷ്ടമായ പണവും മറ്റുമടങ്ങിയ ബാഗ് പോലീസിൽ നിന്നേറ്റുവാങ്ങി. കഴിഞ്ഞദിവസം ധ്യാനം കഴിഞ്ഞു മടങ്ങി വരുംവഴിയാണ് ഇയാളുടെ ബാഗ് നഷ്ടമായത്. പന്തളം ബസ് സ്റ്റാൻഡിലും മറ്റും അന്വേഷിച്ചെങ്കിലും തിരികെ കിട്ടിയില്ല.ആകെ വിഷമിച്ച സുരേഷ് നേരെ പന്തളം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ബാഗ് കണ്ടെത്തിനൽകാമെന്ന് ഉറപ്പ് നൽകിയ പോലീസ് ഇയാളെ ആശ്വസിപ്പിച്ച് മടക്കിയയച്ചു.
തുടർന്ന് എസ് ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസ് സ്റ്റാൻഡിലും പരിസരത്തും നടത്തിയ വ്യാപകതെരച്ചിലിൽ ബാഗ് കണ്ടെത്തി. ഇന്ന് സുരേഷിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി നഷ്ടമായ ബാഗ് തിരികെ ഏൽപ്പിക്കുകയായിരുന്നു. ബാഗ് തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദത്തിൽ കണ്ണുകൾ നിറഞ്ഞുപോയ ഉടമസ്ഥൻ, സ്റ്റേറ്റഷനിൽനിന്ന് മടങ്ങുമ്പോൾ പന്തളം പോലീസിന് ഹൃദയം നിറഞ്ഞ നന്ദി പറയാനും മറന്നില്ല. എസ് ഐക്കൊപ്പം പോലീസുദ്യോഗസ്ഥരായ സോളമൻ ഡേവിഡ്, ശരത് പിള്ള, അൻവർഷ ,അനൂജ് എന്നിവരും ചേർന്നാണ് തെരച്ചിൽ നടത്തിയത്

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page