News

ലഹരിവസ്തുക്കൾക്കെതിരായ പ്രത്യേകപരിശോധനയിൽ 5 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

ജില്ലയിൽ തുടരുന്ന ലഹരിവസ്തുക്കൾക്കെതിരായ പ്രത്യേകപരിശോധനയിൽ 5 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി.
ചിറ്റാർ ലക്ഷംവീട്,ചക്കാലക്കുഴിയിൽ വീട്ടിൽ ഷൈജു(41) ആണ് ചിറ്റാർ പോലീസിന്റെ പിടിയിലായത്. വിൽപ്പനക്കായി കഞ്ചാവ് കൈവശം വച്ചതിന് ചിറ്റാർ പോലീസ് കേസെടുത്തു.
ഓപ്പറേഷൻ ഡി ഹണ്ട് എന്ന് പേരിട്ടു ജില്ലയിൽ പോലീസ് നടത്തുന്ന റെയ്‌ഡിൽ ഇന്നലെ 9 പേരെ കഞ്ചാവ് ഉപയോഗിച്ചതിനു കസ്റ്റഡിയിലെടുത്തു. ലഹരിവസ്തുക്കൾക്കെതിരായ റെയ്‌ഡുകൾ ഡാൻസാഫിന്റെയും പോലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തിൽ ജില്ലയിൽ തുടരുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page