
News
മല്ലപ്പള്ളി കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ആസ്ഥാനത്ത് നടത്തിയ ഗാന്ധിജയന്തി ദിനാഘോഷങ്ങൾ കെപിസിസി മുൻ നിർവ്വഹക സമതി അംഗം അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു
മല്ലപ്പള്ളി കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ആസ്ഥാനത്ത് നടത്തിയ ഗാന്ധിജയന്തി ദിനാഘോഷങ്ങൾ കെപിസിസി മുൻ നിർവ്വഹക സമതി അംഗം അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കീഴ്‌വായ്പ്പൂര് ശിവരാജൻ, ചെറിയാൻ വർഗീസ്, റെജി പണിക്കമുറി, സുനിൽ നിരവുപുലം, എം കെ സുബാഷ് കുമാർ, മോഹൻ കോടമല, സിന്ധു സുബാഷ് കെ കെ വാസുക്കുട്ടൻ, റെജികുമാർ പ്രയാറ്റ്, അനീഷ് കെ മാത്യു, റോയ് തര്യൻ, റെജി ജോൺ, ജോർജ് ജോൺ പണിക്ക മുറി, ഐപ്പ് സാനിയൽ തുടങ്ങിയവർ പ്രസംഗിച്ചു.



