News

കോളേജ് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണക്ലാസ്സ്‌ നടത്തി പോലീസ്

പന്തളം എൻ എസ് എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം, ഇന്റെണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെയും, ജില്ലാ പോലീസ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഇന്നലെ രാവിലെ കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച പരിപാടിയിൽ പ്രിൻസിപ്പൽ പ്രൊഫ. (ഡോ )എം ജി സനൽകുമാർ അധ്യക്ഷനായി.പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ ഉത്ഘാടനം ചെയ്തു. മയക്കുമരുന്നുകൾക്കെതിരായ ബോധവൽക്കരണക്ലാസ്സും അദ്ദേഹം നയിച്ചു.
മയക്കുമരുന്നുകൾ കഞ്ചാവ്, ഹാഷിഷ്, ബ്രൗൺ ഷുഗർ തുടങ്ങിയ ഇനങ്ങളിൽ നിന്ന് മാറി എം ഡി എം എ പോലെയുള്ള രാസലഹരിവസ്തുക്കളിലേക്ക് എത്തിയെന്നും, കലാലയ പരിസരങ്ങളിലും മറ്റും ഇവ ലഭ്യമാകുന്ന സ്ഥിതി അതീവ ഗുരുതരമാണെന്നും ഡി വൈ എസ് പി ചൂണ്ടിക്കാട്ടി. കുടുംബത്തിന്റെ ഭദ്രതയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവിയും നിലകൊള്ളുന്ന വിഭാഗമെന്ന നിലയ്ക്ക് യുവജനത, ലഹരിവസ്തുക്കൾക്ക് അടിമകളാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും, അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും സമൂഹത്തിനാകെയും ഈ വിഷയത്തിൽ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് പത്തനംതിട്ട സൈബർ സെൽ ഇൻസ്‌പെക്ടർ ജോബിൻ ജോർജ് ‘സൈബർ കുറ്റകൃത്യങ്ങളും മുൻകരുതലുകളും ‘ എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു. സൈബർ സംബന്ധമായ ബോധമില്ലാതെ അബദ്ധങ്ങളിൽ ചെന്നുചാടി ഇരകളോ പ്രതികളോ ആയി മാറുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി കൂടുകയാണെന്നും, സൈബർ സംബന്ധമായ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും കുത്തനെ വർധിക്കുകയാണെന്നും, ഏവരും ഇക്കാര്യത്തിൽ ജാഗരൂകരാവണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിമരുന്നിന്റെ ദുരുപയോഗത്തെപ്പറ്റി എസ് സി പി ഓ ടി എൻ അനീഷും, റാഗിംഗ് നിരോധന നിയമത്തെപ്പറ്റി അഡ്വ അനിൽ പി നായരും ക്ലാസുകളെടുത്തു.
കേരള പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ, സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ ബോധവൽക്കരണം എന്നിവ ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം ജില്ലയിലെ മറ്റ് കലാലയങ്ങളിലും നടത്തുമെന്ന് ഡി വൈ എസ് പി അറിയിച്ചു. എൻ എസ് എസ് കോളേജിലെ പരിപാടിക്ക് പ്രിൻസിപ്പലിനെ കൂടാതെ വിവിധ ഡിപ്പാർട്മെന്റ് മേധാവികൾ, ഇക്കണോമിക്സ് വിഭാഗം പ്രൊഫ ഡോ ജോസ്ന തുടങ്ങിയവർ നേതൃത്വം നൽകി. പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ്, എസ് പി ജി ഭാരവാഹികൾ, പന്തളം ജനമൈത്രി പോലീസ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page