News

അപേക്ഷിക്കാം/സൗജന്യപരിശീലനം/ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്/കമ്മ്യൂണിറ്റി വനിതാ ഫെസിലിറ്റേറ്റര്‍/എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍/കരാര്‍ നിയമനം

കമ്മ്യൂണിറ്റി വനിതാ ഫെസിലിറ്റേറ്റര്‍

ഏഴംകുളം പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്യൂണിറ്റി വനിത ഫെസിലിറ്റേറ്റര്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജി, ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം. പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: ഓഗസ്റ്റ് അഞ്ച്. ഫോണ്‍: 9539789854

കരട് വോട്ടര്‍ പട്ടിക

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാം. പേര് ചേര്‍ക്കല്‍, ഉള്‍ക്കുറിപ്പുകള്‍ തിരുത്തല്‍, സ്ഥാന മാറ്റം, ആക്ഷേപം എന്നിവ സംബന്ധിച്ച അപേക്ഷ ഓഗസ്റ്റ് ഏഴ് വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു. വെബ്‌സൈറ്റ്: www.sec.kerala.gov.in  ഫോണ്‍: 0468 2212052

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ  എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി ഓഗസ്റ്റ് 10. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0471 2570471, 9846033001. വെബ്സൈറ്റ്: www.srccc.in

സൗജന്യ പരിശീലനം

എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ്  11 മുതല്‍ 13 ദിവസത്തെ  നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഫാസ്റ്റ് ഫുഡ് സ്റ്റാള്‍ ‘ഉദ്യമി’ സൗജന്യ പരിശീലനം ആരംഭിക്കുന്നു. പ്രായം 18-50. ഫോണ്‍ :  0468 2992293, 8330010232, 0468 2270243

അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്റെ തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് എസ്എസ്എല്‍സി/പ്ലസ്ടു/ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:7994449314.

കരാര്‍ നിയമനം

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് നടക്കും. പ്രായപരിധി 45 (01.08.2025 അടിസ്ഥാനമാക്കി) യോഗ്യത: എംബിബിഎസ് ബിരുദം, ടിസിഎംസി രജിസ്‌ട്രേഷന്‍. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍: 0469 2683084

എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) യില്‍ ഫുള്‍ ടൈം എം.ബി.എ പ്രോഗ്രാമില്‍ എസ്.സി/എസ്.ടി, ജനറല്‍ വിഭാഗത്തിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് നാല് മുതല്‍ ഏഴ് വരെ നടക്കും. 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം.  ഫിഷറീസ് വിഭാഗക്കാര്‍ക്കും, എസ്.സി/എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും  സ്‌കോളര്‍ഷിപ്പ് ലഭിക്കും. വിലാസം: ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കല്‍ പി.ഒ, ആലപ്പുഴ 688003. ഫോണ്‍:9188067601, 0477 2267602, 9946488075, 9747272045

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page