
News
ശബരിമലയിൽ കർണാടക സ്വദേശിയായ അയ്യപ്പഭക്തന്റെ നഷ്ടപ്പെട്ട പണം അടങ്ങിയ പേഴ്സ് പോലീസ് കണ്ടെത്തി നൽകി
കർണാടക സ്വദേശിയായ അയ്യപ്പഭക്തന്റെ നഷ്ടപ്പെട്ട പണം അടങ്ങിയ പേഴ്സ് പോലീസ് കണ്ടെത്തി നൽകി
കർണാടക ചമ്രാജ്നഗർ സ്വദേശി പ്രശാന്ത് എന്ന അയ്യപ്പഭക്തന്റെ നഷ്ടപ്പെട്ട പണം അടങ്ങിയ പേഴ്സ് പോലീസ് കണ്ടെത്തി തിരികെഏൽപ്പിച്ചു. സന്നിധാനത്ത് ഞാറാഴ്ച ദർശനത്തിനെത്തിയ ഇദ്ദേഹത്തിന്റെ പണമടങ്ങിയ പേഴ്സ് പോക്കറ്റിൽ വച്ചത് നഷ്ടമായി എന്ന് കാട്ടി പരാതിയുമായി സന്നിധാനം പോലീസിനെ സമീപിച്ചു. എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിൽ സമീപസ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, അരവണ കൌണ്ടറിന്റെ വശത്ത് പേഴ്സ് വക്കുന്നതായി കണ്ടെത്തി. പിന്നീട് അവിടെ നടത്തിയ വിശദമായ പരിശോധനയിൽ ഇത് പോലീസ് വീണ്ടെടുക്കുകയായിരുന്നു. തുടർന്ന്, പ്രശാന്തിന് പേഴ്സ് സന്നിധാനം പോലീസ് സ്റ്റേഷനിൽ വച്ച് കൈമാറി.



