News

റാഗിംഗിനെതിരായ ബോധവൽക്കരണക്ലാസ്സ് നടന്നു

ആന്റി റാഗിംഗ് സെല്ലിന്റെയും അടൂർ പോലിസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അടൂർ സെന്റ് സിറിൽസ് കോളേജിൽ റാഗിംഗിനെതിരായ ബോധവൽക്കരണ ക്ലാസ് നടന്നു. ഇന്ന് രാവിലെ 11 മുതൽ 12.30 വരെയായിരുന്നു പരിപാടി.അടൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ വിജയ് ജി കൃഷ്ണൻ, എൻ സുനിൽ എന്നിവർ ക്ലാസ് നയിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ സൂസൻ അലക്സാണ്ടർ അധ്യക്ഷയായി. ആന്റി റാഗിങ് സെൽ കൺവീനർ ഡോ റുൻസി വിത്സൻ സ്വാഗതവും, നാലുവർഷ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ നിഷ മാത്യു കൃതജ്ഞതയും പറഞ്ഞു. കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം തലവൻ ഡോ ബൈജു പി ജോസ്, പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവി ഡോ സിജി റേച്ചൽ ജോർജ്ജ്, കോളേജിന്റെ ആഭ്യന്തര നിലവാരം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന സെല്ലിന്റെ കോ ഓർഡിനേറ്റർ ഡോ മിനി സാമൂവൽ എന്നിവർ ആശംസകൾ നേർന്നു. പരിപാടിയിൽ അറുപതോളം പേർ പങ്കെടുത്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page