News

വന്യജീവി ആക്രമണത്തിനെതിരെ കേരള കർഷകസംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി ഡി എഫ് ഒ മാർച്ച് നടത്തി

വന്യജീവിആക്രമണത്തിനെതിരെ കേരള കർഷകസംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ റാന്നി ഡി എഫ് ഓ മാർച്ച് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം എ പത്മകുമാർ ഉദ്ഘാടനം ചെയ്തു. പെരുമ്പുഴ വലിയ പാലത്തിന് സമീപത്തു നിന്നാണ് ഡി എഫ് ഒ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
വന്യജീവികൾ കാട്ടിൽ നിന്നും പുറത്തിറങ്ങി മനുഷ്യജീവനും കൃഷിക്കും വലിയ ഭീഷണി ഉയർത്തുകയാണ്, ഒരു കൃഷി പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. കാർഷിക മേഖലയായ പത്തനംതിട്ടയിൽ കൃഷി ഏതാണ്ട് ഉപേക്ഷിച്ച് അവസ്ഥയാണ്.
കേന്ദ്ര വനം നിയമങ്ങളിൽ കാതലായ ഭേദഗതി വരുത്തി കൃഷിയും മനുഷ്യൻ ജീവനും സംരക്ഷിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. കർഷകസംഘം ജില്ലാ പ്രസിഡൻറ് ബാബു കോയിക്കലേത്ത് അധ്യക്ഷനായി. റാന്നി ഏരിയ സെക്രട്ടറി അഡ്വ കെ പി സുഭാഷ് കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീലേഖ , ഗീത പ്രസാദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജെനു മാത്യു, കെ ജെ ഹരികുമാർ, ഡോ. അംബിക, വി വിജയൻ, എം ജി മോൻ, ജിജി മാത്യു, പ്രസാദ് എൻ ഭാസ്കരൻ, രാധാകൃഷ്ണൻ, വി എൻ ത്യാഗരാജൻ, സിപിഐ എം ഏരിയ സെക്രട്ടറിമാരായ ടി എൻ ശിവൻകുട്ടി, എം എസ് രാജേന്ദ്രൻ, കർഷക സംഘം എരിയ സെക്രടറി കെ ജി മുരളീധരൻ എന്നിവർ സംസാരിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page