News

നാളെ സംസ്ഥാനവ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ്

കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചില്‍ പ്രവർത്തകർക്കു നേരെ നടത്തിയ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ നാളെ (04-07- 2025, വെള്ളി) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
കെ എസ് യു പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുരയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. സംഘര്‍ഷത്തിനിടെ കെ എസ്‌ യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.സംസ്ഥാന സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയാണ് കെ എസ്‌ യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ സംഘടിപ്പിച്ചത്. കേരളത്തിലെ തകരുന്ന വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു കെ എസ് യുവിന്റെ മാര്‍ച്ച്‌.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page