
റാന്നി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള ഫിറ്റ്നസ് ടെസ്റ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.
ഈ വർഷത്തേ സ്കൂൾ കോളജ്,അദ്ധ്യായന വർഷത്തിന് മുന്നോടിയായി റാന്നി താലൂക്കിലെ സ്കൂൾ ബസുകളുടെ പരിശോധന മെയ് 26,27,28 തീയതികളിൽ റാന്നി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള ഫിറ്റ്നസ് ടെസ്റ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത വാഹന പരിശോധനയിൽ താലൂക്കിലെ എല്ലാ സ്കൂൾ, കോളേജുകളിലെ വാഹനങ്ങൾ പരിശോധനയ്ക്കു വിധേയമാക്കി ഫിറ്റ്നസ് ഉറപ്പാക്കേണ്ടതാണ്. വാഹനങ്ങളിലെ സ്പീഡ് ഗവർണ്ണർ, Fire Extinguisher അഗ്നിശമന ഉപകരണം, വി.എൽ.റ്റി.ഡി.എന്നിവ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പാക്കി സാധുതയുള്ള രേഖകളോടൊപ്പം പ്രസ്തുത ദിവസങ്ങളിൽ രാവിലെ 9.00 മണിക്ക് പരിശോധനസ്ഥലത്തു എത്തിച്ചേരേണ്ടതാണ്.
സ്കൂൾ ബസ് ഓടിക്കുന്ന ഡ്രൈവർമാർക്കും, ആയമാർക്കും ഉള്ള പരിശീലന ക്ലാസ് 31 ന്, ശനിയാഴ്ച രാവിലെ 9.30 മണിക്ക് റാന്നി സെൻറ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നു.ഈ പരിശീലന പരിപാടിയിൽ റാന്നി താലൂക്കിലെ സ്കൂൾ ബസ് ഓടിക്കുന്ന എല്ലാ ഡ്രൈവർമാരും ഒറിജിനൽ ലൈസൻസും, ഒരു പാസ്സ്പോർട്ട് സൈസ് ഫോട്ടോയും, സ്കൂൾ അധികൃതരുടെ കത്തുമായി എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങൾക്ക്
:9188961649,



