
News
ആധുനിക നിലവാരത്തിൽ നിർമ്മിച്ച ചെറുകോൽ പഞ്ചായത്തിലെ കിളിയാനിക്കൽ തൂളികുളം റോഡിൻറെ ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എംഎൽഎ നിർവ്വഹിച്ചു
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 1.30 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിൽ നിർമ്മിച്ച ചെറുകോൽ പഞ്ചായത്തിലെ കിളിയാനിക്കൽ തൂളികുളം റോഡിൻറെ ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. ,1380 മീറ്റർ നീളമുള്ള റോഡാണ് മികച്ച നിലവാരത്തിൽ നിർമ്മിചിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ സന്തോഷ് കുമാർ അധ്യക്ഷനായി.ജില്ലാ പഞ്ചായത്തംഗം ജോർജ് എബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീതാകുമാരി,
ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി തോമസ്, പഞ്ചായത്ത് അംഗങ്ങളായ ജി ഗോപകുമാർ എം ജി രാധാകൃഷ്ണ പിളള റീബിൽഡ് അസി എഞ്ചിനീയർ എ ആർ റഫിൻ, ഒ പി സുരേഷ്, സാബു കെ എബ്രഹാം എന്നിവർ സംസാരിച്ചു



