News

റാന്നി താലൂക്കിൽ ശാന്തമായ അന്തരീക്ഷത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൂർത്തിയായി

പഴവങ്ങാടി പഞ്ചായത്തിലെ പത്താം വാർഡിൽ വോട്ട് ചെയ്യാനെത്തിയ വയോധികയെ ബന്ധുക്കൾ പോളിങ്ങ് സ്റ്റേഷനിലേക്ക് പിടിച്ചു കയറ്റുന്ന

 

റാന്നി:ത്രിതലതദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് റാന്നി താലൂക്കിൽ ശാന്തമായ അന്തരീക്ഷത്തിൽ പൂർത്തിയായി. താലൂക്കിലെ പഞ്ചായത്തിലെ ശരാശരി കണക്കിൽ 67 ശതമാനത്തോളം പോളിംങ്ങ് നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നത്, അന്തിമ ലിസ്റ്റ് വരുന്നതോടെ മാത്രമേ കൃത്യമായുള്ള കണക്കിലെത്തുകയുള്ളു.രാവിലെ 7 ന് പോളിങ്ങ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിധി നിധികളും ചേർന്ന് വോട്ട്ടുപ്പിന് ക്രമീകരണം പൂർത്തികരിച്ചതിനാൽ അതിരാവിലെ തന്നെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ തന്നെ ഏറെ ബൂത്തുകളിലും വോട്ടു ചെയ്യുവാനായി ആളുകൾ എത്തിതുടങ്ങിയതിനാൽ ചില പോളിംങ്ങ് ബൂത്തുകളിൽ നീണ്ട നിരകാണപ്പെട്ടു.രാവിലെ വോട്ട്ടുപ്പു തുടങ്ങി പതിനോന്നു മണിയായതോടെ ഭൂരിപക്ഷം ബൂത്തുകളിലും 35 ശതമാനം വോട്ടറും മാർ വോട്ട് ചെയ്ത കാഴ്ചയാണ് കണ്ടത്.താലൂക്കിലെ ടൗണുകൾ കേന്ദ്രീകരിച്ചുള്ള ബൂത്തുകളിലേതിനാക്കാൾ ഗ്രാമീണ മേഖലകളിലാണ് കൂടുതലും വോട്ടറും മാരും വോട്ട് രേഖപ്പെടുത്താൻ എത്തിയത്. റാന്നി താലൂക്കിലെ റാന്നി, പഴവങ്ങാടി, അ ങ്ങാടി, വടശ്ശേരിക്കര, പെരുനാട്, നാറാണംമൂഴി, വെച്ചൂച്ചിറ, തുടങ്ങിയ പഞ്ചായത്തുകളിലെ ഗ്രാമീണ മേഖലകളിലെ മിക്ക പോളിംങ്ങ് ബൂത്തുകളിലും 1000 മുതൽ 1250 വരെ വോട്ടറുമാർ ഉണ്ടായിരുന്നു എന്നാൽ റാന്നി, അങ്ങാടി, പഴവങ്ങാടി തുടങ്ങിയ പഞ്ചാത്തുകളിലെ ടൗൺ വാർഡുകളിൽ 1000 ൽ താഴെ വോട്ടറുമാരുള്ള ബൂത്തുകളിൽ പോൾ ചെയ്തവോട്ടിൻ്റെ എണ്ണത്തിൽ കുറവ് വന്ന നിലയിലാണ്. റാന്നിയിലെ മിക്ക പഞ്ചായത്തുകളിലും മലയോര മേഖലകളിലായതിനാൽ സ്കൂളുകൾക്ക് പുറമേ അഗനവാടികളും പോളിംങ്ങ് സ്റ്റേഷനുകളായി പ്രവർത്തിച്ചു. പഴവങ്ങാടി പഞ്ചായത്തിലെ വാർഡ് 10 അംഗനവാടി പോളിംങ്ങ് സ്റ്റേഷനായിരുന്നു ഈ ബൂത്തിൽ 1236 വോട്ടിൽ 864 വോട്ടുകൾ പോൾ ചെയ്തു, 69.9,%. രേഖപ്പെടുത്തി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page