News

അപേക്ഷ ക്ഷണിച്ചു/തീയതി നീട്ടി/കൂണ്‍ബെഡ് വിതരണം/അറിയിപ്പ്/ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ക്വിസ് മത്സരം/ചലച്ചിത്ര അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2025 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. 2025 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത  കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2025 ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡിസിപി (അണ്‍എന്‍ക്രിപ്റ്റഡ്) / ബ്ലൂ റേ ആയി സമര്‍പ്പിക്കണം. അപേക്ഷ ഫോമും നിയമാവലിയും www.keralafilm.com ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. തപാലില്‍ ലഭിക്കുന്നതിന് 25 രൂപ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസം എഴുതിയ കവര്‍ സഹിതം അയയ്ക്കണം. വിലാസം: സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യന്‍ സ്മാരകം, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്, സൈനിക് സ്‌കൂള്‍ പി ഒ കഴക്കൂട്ടം, തിരുവനന്തപുരം- 695 585. തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്‌കൂളിന് സമീപമുള്ള സ്റ്റാച്ച്യു റോഡിലെ അര്‍ച്ചന ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസില്‍ നേരിട്ടും അപേക്ഷ ഫോം ലഭിക്കും. ഫെബ്രുവരി 16ന്  വൈകിട്ട് അഞ്ചിനകം അക്കാദമി ഓഫീസില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍ : 0471 2754422.

അപേക്ഷ ക്ഷണിച്ചു

സിഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വിഡിയോ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 20. ഫോണ്‍: 8547720167, വെബ്സൈറ്റ്: https://mediastudies.cdit.org/

തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ എസ്ആര്‍സി കമ്യൂണിറ്റി കോളജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ തീയതി ജനുവരി 31 വരെ നീട്ടി. കോഴ്സിന്റെ വിശദാംശങ്ങള്‍ www.srcc.in ല്‍ ലഭിക്കും.  https://app.srccc.in/register ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0471 2325101, 8281114464.

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്യൂണിറ്റി ഡവലപ്മെന്റ്  (സിസിഡി), സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്‌കില്‍ എഡ്യുക്കേഷന്‍ പ്രോഗ്രമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. കാലവധി ആറുമാസം. https://app.srccc.in/register ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. കുറഞ്ഞ പ്രായപരിധി 18. അവസാന തീയതി ജനുവരി 31. ജില്ലയിലെ പഠന കേന്ദ്രം: ക്രിസ്ത്യന്‍ ഏജന്‍സി ഫോര്‍ റൂറല്‍ ഡെവലപ്മെന്‍്, മാര്‍തോമ സഭ ഓഫീസ്, തിരുവല്ല. ഫോണ്‍: 9447760931, 0469 2600931.

കൂണ്‍ബെഡ് വിതരണം

പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കൂണ്‍ ബെഡുകള്‍ വിതരണം  ചെയ്യുന്നു. വില 100 രൂപ. ആവശ്യക്കാര്‍ ഇന്ന് (ജനുവരി 17) ഓഫീസില്‍ എത്തണം.  ഫോണ്‍: 8330010232 .

അറിയിപ്പ്

2133-ാം നമ്പര്‍ കുളനട സര്‍വീസ് സഹകരണ ബാങ്കിന്റെ നിക്ഷേപകര്‍ക്ക് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് മുഖേന നിക്ഷേപം തിരികെ നല്‍കുന്നതിന് നിക്ഷേപകര്‍ നിക്ഷേപ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നിക്ഷേപകന്റെ കെ.വൈ.സി ഉള്ള കേരളാബാങ്ക് പൊതുമേഖലാ ബാങ്ക് പാസ്ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ പകര്‍പ്പ് എന്നിവ സഹിതം സംഘത്തില്‍ നിന്നും ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ജനുവരി  22 നകം  തിരികെ നല്‍കി കൈപ്പറ്റ് രസീത് വാങ്ങണം. ആവശ്യമായ രേഖകള്‍ യഥാസമയം ഹാജരാക്കാത്ത ക്ലെയിമുകള്‍ പരിഗണിക്കില്ല. ഫോണ്‍: 04734 260441.

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ക്വിസ് മത്സരം

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 23, 24, 25 തീയതികളിലായി തിരുവനന്തപുരത്തു നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മിറ്റിനോടനുബന്ധിച്ച് ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ജില്ലാ തലത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് പുരസ്‌കാരവും ദേശീയ പരിസ്ഥിതി സമ്മിറ്റില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നതിനുള്ള അവസരവും ലഭിക്കും. ഒരു പഞ്ചായത്തില്‍ നിന്ന് രണ്ടു പേര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ പഞ്ചായത്ത് / നഗരസഭ ഓഫീസ് മുഖേന harithakeralamissionpta@gmail.com ഇമെയില്‍ വിലാസത്തിലേക്കോ 9645607918  വാട്‌സ്ആപ്പ് നമ്പരിലേക്കോ ജനുവരി 22 ന് മുമ്പ് അറിയിക്കണം. ഫോണ്‍ :9645607918, 9400242712

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page