News

റാന്നി മോതിരവയലിൽ വേങ്ങതടത്തിൽ നിന്നും ചാരായവും കോടയും വാറ്റു ഉപകരണങ്ങളുമായി ഒരാളെ പിടികൂടി

റാന്നി മോതിരവയലിൽ വേങ്ങ തടത്തിൽ നിന്നും 900 മില്ലിലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റു ഉപകരണങ്ങളും മായി ഒരാളെ പിടികൂടി പിടികൂടി.റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ മോതിരവയൽ – വേങ്ങത്തടം മൂഴിക്കൽ വീട്ടിൽ  തോമസ് ചാക്കോയെ 54ണ് അറസ്റ്റിലായത്.
മണ്ഡലകാലത്തോടനുബന്ധിച്ചുള്ളപരിശോധനകളുടെ ഭാഗമായാണ്  ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.റോബർട്ടിന്റെ നിർദ്ദേശ പ്രകാരം റാന്നി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബൈജു. എസിന്റെ നേതൃത്വത്തിൽ റെയിഡ് നടന്നത്.പ്രതിയുടെ വീടിൻ്റെ സമീപം സൂക്ഷിച്ച നിലയിലാണ് 900മില്ലി  ലിറ്റർ  ചാരായവും30ലിറ്റർകോടയുംവാറ്റുപകരണങ്ങളുംകണ്ടെടുത്തത്.  മോതിരവയലിലും പരിസര പ്രദേശങ്ങളിലും  ചാരായ വില്പന നടക്കുന്നതായി റാന്നി എക്സൈസ് ഓഫീസിൽ ലഭിച്ച രഹസ്യവിവരത്തേ തുടർന്നാണ് പരിശോധന ഊർജ്ജിതമാക്കിയത്.   അസ്സി.എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സുരേഷ് കുമാർ.എസ്, പ്രിവൻറ്റീവ് ഓഫീസർ കിഷോർ കുമാർ.എൻ, സിവിൽ എക്സൈസ് ഓഫീസർ രജീഷ്. ആർ.ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ  സുരേഷ് കുമാർ എന്നിവരും  കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുള്ളതാണ്. പൊതുജനങ്ങൾക്ക് മദ്യം/മയക്കുമരുന്ന് സംബന്ധിച്ച പരാതികളും രഹസ്യ വിവരങ്ങളും എക്സൈസ് റേഞ്ച് ഓഫീസ് റാന്നി : 04735-229232, 9400069478 എക്സൈസ് സർക്കിൾ ഓഫീസ് റാന്നി: 04735-228560, 9400069468  എന്നീ നമ്പരുകളിൽ അറിയിക്കാവുന്നതാണന്ന് ഇൻസെപ്കടർ അറിയിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page