
യുഡിഎഫ് റാന്നി നിയോജകമണ്ഡലം തെരഞ്ഞ റാന്നിയിൽ യുഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് അവലോകനയോഗം ചേർന്നു.
യുഡിഎഫ് റാന്നി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് അവലോകനയോഗം
റാന്നിയിൽ യുഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് അവലോകനയോഗം ചേർന്നു. റാന്നിയിൽ മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. പഴകുളം മധു വിജയിക്കുമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദീൻ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
നിയോജകമണ്ഡലം ചെയർമാൻ രാജീവ് താമരപ്പള്ളിൽ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ഇ അബ്ദുൽ റഹ്മാൻ, ജില്ലാ പ്രസിഡന്റ് സമദ് മേപ്രത്ത്, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ടി കെ സാജു, സതീഷ് കെ പണിക്കർ, സനോജ് മേമന, സജി നെല്ലുവേലിൽ, ടി എ എം ഇസ്മയിൽ, അസീസ് ചുങ്കപ്പാറ, റഫീഖ് ചാമക്കാല, ഹാരിസ് വായ്പൂര്, ഷാജി കാച്ചാനിൽ, വിജയൻ വെള്ളയിൽ, ജോൺ സാമുവൽ, ജോൺ മാത്യു ചക്കിട്ടയിൽ, കാട്ടൂർ അബ്ദുൽസലാം എന്നിവർ പ്രസംഗിച്ചു.



