News

ഗുരുവായൂർ സർവീസ് .സർവീസിന്റെ ഫ്ലാഗ് ഓഫ് അഡ്വ പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു

റാന്നിയിൽ നിന്നുള്ള കെഎസ്ആർടിസിയുടെ ഗുരുവായൂർ സർവീസ് .സർവീസിന്റെ ഫ്ലാഗ് ഓഫ് അഡ്വ പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. വെളുപ്പിന് 5.45 നാണ് റാന്നി കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നും ബസ് പുറപ്പെടുക. ബസ് എറണാകുളം അമൃത ആശുപത്രി, ആസ്റ്റർ മെഡിസിറ്റി എന്നിവിടങ്ങളിലൂടെ കടന്നു പോകുന്നതിനാൽ രാവിലെ റാന്നിയിൽ നിന്ന് ഇവിടങ്ങളിലേക്ക് പോകുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ പ്രയോജനപ്പെടും. ആദ്യമായാണ് ഗുരുവായൂരിലേക്ക് റാന്നിയിൽ നിന്ന് ഒരു സർവീസ് നടത്തുന്നത്. റാന്നിയിൽ നിന്നും പുറപ്പെടുന്ന ബസ് പ്ലാങ്കമൺ തിരുവല്ല കോട്ടയം വൈറ്റില ഹബ്ബ്അമൃത ആശുപത്രി ആസ്റ്റർ മെഡിസിറ്റി കൊടുങ്ങല്ലൂർ തൃശ്ശൂർ വഴി പകൽ 12.25 നാണ് ഗുരുവായൂരിൽ എത്തുന്നത്. പകൽ 2.05 ന്  ഗുരുവായൂരിൽ നിന്നും തിരിക്കുന്ന ബസ് വൈകിട്ട് 8.40 ന് റാന്നിയിൽ എത്തും.റാന്നിയിൽ നിന്നും പുറപ്പെട്ട ബസ്സിന് രാവിലെ പ്ലാങ്കമൺ കടയാറിൽ പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിവേലിയുടെ നേതൃത്വത്തിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page