
ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെ ചൊല്ലിയുള്ള തർക്കം, അയൽവാസികളെ കുത്തി പരിക്കേല്പിച്ചാളിനെ അറസ്റ്റു ചെയ്തു
ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെ ചൊല്ലിയുള്ള തർക്കം, അയൽവാസികളെ കുത്തി പരിക്കേല്പിച്ചാളിനെ അറസ്റ്റു ചെയ്തു
തിരുവല്ല പുളിക്കീഴിൽ’വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ പെരിങ്ങര കോസ്മോസ് ജംഗ്ഷനിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് പകരമായി ഫേസ്ബുക്കിലൂടെ തന്നെ പ്രകോപനപരമായ മറുപടികളും തർക്കങ്ങളും ഉണ്ടായതിനെത്തുടർന്നുള്ള സംഘർഷമാണ് ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചത്. പുളിക്കീഴ് പെരിങ്ങര സ്വദേശി ആശാരി പറമ്പിൽ വീട്ടിൽ ബിജു കുമാർ (47) ന്റെ ആക്രമണത്തിൽ പെരിങ്ങര കോസ്മോസ് സ്വദേശികളായ ജ്യോതിഷ് , വിപിൻ ബാബു , സുനിൽ സുരേന്ദ്രൻ എന്നിവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉടൻതന്നെ ജില്ലാ പോലീസ് മേധാവി ആർ ആനന്ദിന്റെ നിർദ്ദേശാനുസരണം തിരുവല്ല ഡി.വൈ.എസ്.പി. ജിജു ടി ആർ ന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാർ, എസ് ഐ മാർ ഉൾപ്പെടെ 40ഓളം പോലീസ് ഉദ്യോഗസ്ഥരെ 5 പ്രത്യേക ടീമുകളായി തിരിച്ച് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ഇതോടെ 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ. തിരുവല്ല ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ സുജിത് കെ.എസ്. , പുളിക്കീഴ് ഇൻസ്പെക്ടർ എസ് എച്ച് ഒ ഷെഫീഖ് എ, എസ് ഐ മാരായ നൗഫൽ, ഉണ്ണികൃഷ്ണൻ, മനീഷ് , അജി,
എസ് സി പി ഒമാരായ സുജിത്ത് , റെജു ,
സി പി ഒ ‘മാരായ രഞ്ജു കൃഷ്ണൻ സുദീപ് അജയൻ അരുൺ ദാസ് എന്നിവർ അടങ്ങിയ അന്വേഷണ സംഘം ചങ്ങനാശ്ശേരിയിൽ നിന്നും പ്രതിയെ പിടികൂടി. ഇയാൾ സ്ത്രീകളെ ആക്രമിച്ച കേസിൽ പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ മറ്റൊരു കേസിലും പ്രതിയാണ് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



