
News
മുൻമ്പ് കാണാതായ യുവാവിനെ ചിറ്റാർ പോലീസ് കണ്ടെത്തി
പത്തനംതിട്ട ചിറ്റാറിലെ ഭാര്യവീട്ടിൽ നിന്നും പിണങ്ങിയിറങ്ങി പിന്നീട് കാണാതായ യുവാവിനെ ചിറ്റാർ പോലീസ് തിരുവല്ല പ്രാവിൻകൂടുള്ള ഒരു വീട്ടിൽ നിന്നും കണ്ടെത്തി. കോട്ടയം ഇടക്കുന്നം വേങ്ങത്താനം പറത്തോട് മാമൂട്ടിൽ സുബീഷ് സുരേന്ദ്ര(29)നെയാണ് ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ബി രാജഗോപാലിന്റെ നേതൃത്വത്തിൽ കണ്ടെത്തിയത്. 2022 ലാണ് ഇയാളെ ചിറ്റാറിൽ നിന്നും കാണാതായത്. പ്രാവിൻകൂടുള്ള ഒരു വീട്ടിൽ ഹോം നഴ്സ് ആയി ജോലി നോക്കിവരികയായിരുന്നു യുവാവ്. മൊബൈൽ ഫോൺ ലൊക്കേഷൻ മനസ്സിലാക്കി പോലീസ് സംഘം ഇന്ന് സുബീഷിനെ കണ്ടെത്തുകയും, തുടർന്ന് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു



