റാന്നി: മന്ദമരുതി ബഥേൽ മർത്തോമ യുവജന സഖ്യം സെമിനാറും പരിസ്ഥിതി ഞായർ പള്ളി മുറ്റത്ത്,വൃക്ഷതൈകൾ നട്ടു പരിസ്ഥിതി ഞായറായ ജൂൺ 9 ന് മന്ദമരുതി ബഥേൽ മാർത്തോമ്മാ യുവജനസംഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഫാദർ അജി തോമസ് വൃക്ഷത്തൈ വിതരണം നടത്തി.റവ.ഫാദർഎം.എം.മത്തായി സാന്നിധ്യത്തിൽപ്രസിഡന്റ് റവ. അജി തോമസ് കശ്ശിശയുടെ അദ്ധ്യക്ഷതയിലും കൂടിയ സഖ്യ പ്രവർത്തന ഉദ്ഘാടന യോഗത്തിൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലിബുസ് ജയിക്കബ് ഏബ്രഹാം,മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയും പള്ളിയുടെ മുറ്റത്ത് വൃക്ഷ തൈ നടുകയും ചെയ്തു.