
താബോർ മാർത്തോമ്മാ ഇടവകയുടെ പ്ലാറ്റിനം ജൂബിലി പരിസമാപ്തിയിലേക്ക് സമാപനം ശനിയാഴ്ച നടക്കും
ഒരു വർഷക്കാലമായി ആത്മീകം, വികസനം, ആരോഗ്യം, ആതുരസേവ
നം, കൃഷി-പ്രകൃതി സംരക്ഷണം, പഠന കൂട്ടായ്മകൾ, അനുമോദനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്നുവന്ന വാകത്താനം ഇടമൺ താബോർ മാർത്തോമ്മാ ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും പ്രവർത്തനങ്ങളും പരിസമാപ്തിയിലേക്ക് . ജൂബിലി പ്രവർത്തനങ്ങളുടെ സമാപനം 4-ന് ശനിയാഴ്ച നടക്കും.
രാവിലെ 8.00 ന് റാന്നി-നിലയ്ക്കൽ ഭദ്രാസനാധ്യക്ഷൻ റൈറ്റ്. റവ. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ വിശുദ്ധ കുർബ്ബാന അർപ്പിക്കും. തുടർന്ന് അഭിവന്ദ്യ മെത്രാപോലീത്തയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സഭയുടെ വികാരി ജനറാൾ ആയിരുന്ന വെരി. റവ. എൻ. എം. ചെറിയാൻ അനുഗ്രഹ പ്രഭാഷണം നടത്തും.ആൻറോ ആൻ്റണി എം. പി. പ്രമോദ് നാരായൺ എം.എൽ.എ., മേയർ എമരിറ്റിസ് ടോം ആദിത്യ യു.കെ, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് റൂബി കോശി , വിവിധ മത-സാംസ്ക്കാരിക രാഷ്ട്രീയ നേതാക്കൾ ആശംസകൾ നേരും. ഇടവകയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, 75 വയസ്സ് പൂർത്തികരിച്ചവരെയും, 50 വർഷം കുടുംബജീവിതം പൂർത്തീകരിച്ചവരെയും സമ്മേളനത്തിൽ ആദരിക്കും.
പിതാക്കന്മാർ ദീർഘ ദർശനം ഉൾക്കൊണ്ട് 1947 ൽ മരത്തൂണുകളിന്മേൽ മുളങ്കുട്ട് ഉണ്ടാക്കി ആരംഭിച്ച് 1950 ൽ അഭിവന്ദ്യ യൂഹാനോൻ മാർത്തോമ്മാ മെത്രാപോലീത്തായുടെ കല്പനപ്രകാരം ഇടവകയായി അംഗീകാരം ലഭിച്ച്, കുന്നിൻ മുകളിൽ ‘താബോർ’ എന്ന വാക്കിന്റെ അർത്ഥം ഉൾക്കൊണ്ട് കഴിഞ്ഞ 75 വർഷക്കാലം മലയോര റാണിയായ റാന്നി യുടെ കൊച്ചു ഗ്രാമത്തിൽ അനേകർക്ക് കെടാവിളക്കായി ശോഭിക്കുവാനും പ്രവർത്തിക്കു വാനും ഇടവകയ്ക്ക് സാധിച്ചു. ഒരു വർഷക്കാലമായി നടത്തിവന്ന പ്ലാറ്റിനം ജൂബിലി പ്രവർത്തനങ്ങളിൽ ഇടവകയ്ക്ക് ആവശ്യമായ പുനരുദ്ധാരണ പ്രവർത്തികൾ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ മനസ്സിലാക്കി, വിവാഹ സഹായങ്ങൾ, വിദ്യാഭ്യാസ സഹായങ്ങൾ, ചികിത്സാ സഹായങ്ങൾ, പൊതുഇടങ്ങൾ ക്രമീകരിച്ച് മാസംതോറും പൊതിച്ചോർ വിതരണം, പാലിയേറ്റീവ് കെയർ രൂപീകരണം ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി ക്രമീകരി ക്കുവാൻ സാധിച്ചതായി ഇടവക വികാരി അനീഷ് കുര്യൻ, ഇടവക സെക്രട്ടറി റോയി കോശി, ജൂബിലി കൺവീനർ ജോജി എം. ചെറിയാൻ എന്നിവർ അറിയിച്ചു. 4 ന് നടക്കുന്ന വിശുദ്ധ കുർബാനയിലേക്കും പൊതുസമ്മേളനത്തിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വാഗത കമ്മിറ്റി അറിയിച്ചു



