News

നിയമസഭാ തിരഞ്ഞെടുപ്പ്:  പത്തനംതിട്ട ജില്ലയിൽ ആകെ സമര്‍പ്പിച്ചത് 60 സെറ്റ് പത്രിക

നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ ആകെ സമര്‍പ്പിച്ചത് 60 സെറ്റ്
നാമനിര്‍ദേശ പത്രിക. അവസാന ദിനമായ ഇന്നലെ (മാര്‍ച്ച് 23) 45 സെറ്റ്
പത്രിക കൂടി സമര്‍പ്പിച്ചു.

തിരുവല്ല നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. വര്‍ഗീസ് മാമ്മന്‍ രണ്ട് സെറ്റും ബിജെപി സ്ഥാനാര്‍ഥി അനൂപ് ആന്റണി രണ്ട് സെറ്റും ബിഎസ്പി സ്ഥാനാര്‍ഥി രമേശ് രണ്ട് സെറ്റും സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ കെ സുരേന്ദ്രന്‍, സീന്‍ തോമസ്, അജു അലക്‌സ്, തോമസ് മാമന്‍ എന്നിവര്‍ ഓരോ സെറ്റ് പത്രിക വീതം വരണാധികാരിക്ക് നല്‍കി.

ആറന്മുള നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ മൂന്ന് സെറ്റ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി മൂന്ന് സെറ്റ്, സിപിഐ (എം) സ്ഥാനാര്‍ഥി വീണാ ജോര്‍ജ് ഒരു സെറ്റ്, സിപിഐ (എം) സ്ഥാനാര്‍ഥി ശങ്കരന്‍ ഒരു സെറ്റ്, ബിഎസ്പി സ്ഥാനാര്‍ഥി വി ആര്‍ പ്രഭാകരന്‍ ഒരു സെറ്റ്, സ്വതന്ത്ര സ്ഥാനാര്‍ഥി എസ് രാമചന്ദ്രന്‍ ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് മുന്നില്‍ സമര്‍പ്പിച്ചു.

കോന്നി നിയോജക മണ്ഡലത്തില്‍ സിപിഐ (എം) സ്ഥാനാര്‍ഥി അഡ്വ. കെ യു ജനീഷ് കുമാര്‍ ഒരു സെറ്റ് പത്രിക വരണാധികാരിക്കും രണ്ട് സെറ്റ് പത്രിക ഉപവരണാധികാരിക്കും സമര്‍പ്പിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതീഷ് കൊച്ചുപറമ്പില്‍ രണ്ട് സെറ്റും സ്വതന്ത്ര സ്ഥാനാര്‍ഥി വര്‍ഗീസ് ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് നല്‍കി. കോന്നി നിയോജക മണ്ഡലത്തില്‍ സിപിഐ (എം) സ്ഥാനാര്‍ഥി ആര്‍ ബി രാജീവ് കുമാര്‍ ഒരു സെറ്റ്, ബിഡിജെഎസ് സ്ഥാനാര്‍ഥികളായ റ്റി പി സുന്ദരേശന്‍, പി ജഗത്പ്രിയ എന്നിവര്‍ ഓരോ സെറ്റ് പത്രികയും ഉപവരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു.  
അടൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. സി വി ശാന്തകുമാര്‍ മൂന്ന് സെറ്റും ബിജെപി സ്ഥാനാര്‍ഥി അഡ്വ. കെ പ്രതാപന്‍ മൂന്ന് സെറ്റും ബിഎസ്പി സ്ഥാനാര്‍ഥി സി എഫ് ശിവകുമാര്‍ ഒരു സെറ്റും സിപിഐ സ്ഥാനാര്‍ഥി അച്ചുതന്‍ ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് മുമ്പാകെ നല്‍കി.

റാന്നി നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പഴകുളം മധു നാല് സെറ്റ്,  ട്വന്റി-20 സ്ഥാനാര്‍ഥി തോമസ് കെ സാമുവേല്‍ രണ്ട് സെറ്റ്, കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി വിപിന്‍ ഒരു സെറ്റ്, ബിജെപി സ്ഥാനാര്‍ഥി ശ്രീഹരി ഒരു സെറ്റ് പത്രികയും ഉപവരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു.
തിരുവല്ലയില്‍ 15, റാന്നി 11,  ആറന്മുള, കോന്നി നിയോജകമണ്ഡലത്തില്‍ 12 വീതവും അടൂരില്‍ 10 നാമനിര്‍ദേശ പത്രികയുമാണ് ആകെ സമര്‍പ്പിച്ചത്. ജില്ലയില്‍ 31 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page