News

ഇടിവളയുപയോഗിച്ച് ആക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിലായി

കോന്നിയിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയും ഇടിവളയുപയോഗിച്ച് മൂക്കിലിടിച്ച് അസ്ഥിക്ക് പൊട്ടൽ സംഭവിപ്പിക്കുകയും ചെയ്ത കേസിലെ രണ്ടാംപ്രതി കോന്നി പോലീസിന്റെ പിടിയിലായി. തെങ്ങുംകാവ് പന്നിക്കണ്ടം സ്വദേശിയായ ഇളപ്പിന്റെ വടക്കേതിൽ വീട്ടിൽ ശ്രീരാജ് എസ്.നായർ (29) ആണ് അറസ്റ്റിലായത് ..കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടെയാണ് സംഭവം. അട്ടച്ചാക്കൽപള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുളള ലൈറ്റ് ഡെക്കറേഷൻ കണ്ടിട്ട് തിരികെ മടങ്ങുകയായിരുന്ന യുവാവിനെയാണ് പ്രതികൾ കോന്നി ടൌണിൽ വെച്ച് ദേഹോപദ്രവമേല്പിച്ചത്. ഇടിവള വെച്ച് മൂക്കിനിടിച്ചതിൽ വെച്ച് അസ്ഥിക്ക് പൊട്ടൽ സംഭവിച്ച യുവാവ് ചികിത്സയിലാണ്. റോഡരികിൽ നിന്നിരുന്ന മദ്യപാനിയെ തടഞ്ഞുവെച്ച് യുവാക്കൾ കളിയാക്കുന്നത് ചോദിച്ചതിൽ പ്രകോപിതരായ യുവാക്കൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. മൂന്നു പേരടങ്ങിയ സംഘമാണ് ആക്രമം നടത്തിയത്. 2-ാം പ്രതിയാണ് അറസ്റ്റിലായ ശ്രീരാജ്. ഒളിവിൽപ്പോയ മറ്റു പ്രതികളെ പിടികൂടാനുണ്ട്. കൃത്യത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ കോന്നി പോലീസ് സബ്ഇൻസ്പെക്ടർ ശ്യാം എസ്.എസിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. മുജീബ്റഹ്മാൻ ,എസ്.സി.പി.ഒ മാരായ രഞ്ജിത്ത്,ജയകുമാർഎന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page