News

കടൽ കടന്നെത്തിയ കൈത്താങ്ങലിൽ പത്തനംതിട്ട മൂഴിയാർ സ്കൂളിൽ വിദ്യാരംഭം നടത്തി

പത്തനംതിട്ട:മൂഴിയാർ സ്കൂളിൽ വിദ്യാരംഭത്തിന് ഇരട്ടിമധുരം. വിദ്യാർത്ഥികൾക്കൊപ്പം കേക്ക് മുറിച്ചും മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകിയുമാണ് ഈ വർഷത്തെ പഠനത്തിന് തുടക്കമിട്ടത്. പായസവും ഉച്ചഭക്ഷണവും കഴിച്ചാണ് നവാഗതർ മടങ്ങിയത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ശബരിമല വനമേഖലയിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകി വരുന്ന ഗുഡ് സമരിറ്റൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റിയാണ് അമേരിക്കയിലെ ഡാളസ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പിന്റെ സഹായത്തോടെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ എത്തിച്ചു നൽകിയത്.
സ്കൂൾ പ്രവേശനോത്സവവും പഠനോപകരണ വിതരണവും ഗുഡ് സമരിറ്റൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റി ചെയർമാൻ ഫാ.ബെൻസി മാത്യു കിഴക്കേതിൽ ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി.എസ്.ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. ബേബി ജോൺ മണിമലേത്ത്,സുനിൽകുമാർ, ബിന്നി ശാമുവേൽ തലക്കോട്ട്, ജയിംസ് വർഗീസ്, രാജേശ്വരി, ജിൻസി മാത്യു, സാജിദ് ലബ്ബ എന്നിവർ പ്രസംഗിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page