News

വെച്ചൂച്ചിറ ഇടത്തിക്കാവിൽ മഴയോ ടോപ്പം ഉണ്ടായ കനത്ത കാറ്റിൽ മരം വീണ് വീടുകൾക്കടക്കം നാശം നേരിട്ടു

റാന്നി:വെച്ചൂച്ചിറ ഇടത്തിക്കാവിൽ ബുധനാഴ്ച  രാവിലെ 10.30 ടെ ഉണ്ടായ കാറ്റിലും മഴയിലും  മരം വീണ് വീടുകൾക്ക്   കേടുപാടുകുൾ ഉണ്ടായി.  കാറ്റിൽ റബ്ബർ മരങ്ങൾ കടപുഴകി വീണു  5 വീടുകൾക്കാണ്  കേടുപാട് സംഭവിച്ചത്.  കാഞ്ഞിരത്തിങ്കൽ ഫിലോമിന, പ്ലാംകൂട്ടത്തിൽ ഹംസത് എന്നിവരുടെ വീടുകൾക്കാണ് കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. പാലത്തിങ്കൽ സുലോചന, പീടികയിൽ മുഹമ്മദ്സലിം എന്നിവരുടെ വീടിനും ഭാഗികമായി നഷ്ടമുണ്ടായിട്ടുണ്ട്. ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌  റ്റി. കെ. ജെയിംസ്, വൈസ്പ്രസിഡന്റ് പൊന്നമ്മചാക്കോ, വാർഡ്‌മെമ്പർമാരായ എലിസബത്, നഹാസ് എന്നിവർ സ്ഥലം സന്ദർശിച്ചു. വീടുകൾക്ക് പുറമെ റോഡിലേക്കും മരങ്ങൾ ഒടിഞ്ഞു വീണിരുന്നു.  കാഞ്ഞിരപ്പള്ളിയിൽനിന്നും ഫയർ ഫോഴ്സ് സംഘം എത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി നഷ്ടപ്പെട്ടിരിക്കുകയാണ്. റാന്നി എരുമേലി റോഡിലും കാറ്റിൽ മരങ്ങൾ കടപുഴകി ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു റോഡിലേക്ക് വീണതിനാൽ ഏറെ നേരം ഗതാഗതം തടസ്സപെട്ടു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page